ADVERTISEMENT

മാഹിപ്പാലം: ഗതാഗത നിരോധനം 19 വരെ നീട്ടി: കണ്ണൂർ∙ എൻഎച്ച് 66 മാഹിപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനു വേണ്ടി മാഹിപ്പാലം വഴിയുളള വാഹന ഗതാഗത നിരോധനം 19 വരെ നീട്ടിയതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

വാഹന ഗതാഗതം നിരോധിച്ചു
തലശ്ശേരി താലുക്കിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ പത്തായക്കല്ല് പാലം പുനർനിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇതു വഴിയുളള വാഹന ഗതാഗതം നാളെ മുതൽ ഒരു മാസത്തേക്ക് നിരോധിച്ചു. വാഹനങ്ങങൾ കല്ലിക്കണ്ടി വഴി പോകേണ്ടതാണന്ന് അസിസ്റ്റൻ്റ് (പൊതുമരാമത്ത്) എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


ഒഴിവുകൾ: അധ്യാപകർ
തളിപ്പറമ്പ്∙ കാഞ്ഞിരങ്ങാട് തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ളിഷ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, എംബിഎ ഇൻ ട്രാവൽ ആൻഡ് ടൂറിസം, ടിടിഎം അധ്യാപകരുടെ ഒഴിവ്. അഭിമുഖം 14 ന് 10ന്.  8590988504.

ഗെസ്റ്റ് അധ്യാപക നിയമനം
നിർമലഗിരി ∙ കൂത്തുപറമ്പ് നിർമലഗിരി കോളജിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 9-ന് 9:30ന് മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി. 1:30ന് മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, 10ന് 9:30ന് ഇംഗ്ലിഷ്, ബോട്ടണി, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്. 1:30ന് കൊമേഴ്സ്. ഹിന്ദി, ഹോം സയൻസ്.

അബാക്കസ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു
ഇരിട്ടി∙ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ട്രെയ്നി ആൻഡ് ഡവലപ്മെന്റ് ഇരിട്ടി സെന്ററിൽ അബാക്കസ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഗണിത ശാസ്ത്രത്തിലൊ അനുബന്ധ മേഖലയിലൊ ബിരുദവും അബാക്കസിൽ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 12നകം ഇരിട്ടി നേരംപോക്കിലുള്ള ഓഫിസുമായി ബന്ധപ്പെടണം. 8547181000.

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാംപ് മാറ്റിവച്ചു
തിരുവനന്തപുരം ∙ സംസ്ഥാന ചലച്ചിത്ര അക്കാദമി 10 മുതൽ 12 വരെ തലശ്ശേരിയിൽ നടത്താനിരുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാംപ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

വിദ്യാർഥികൾക്ക് ക്യാംപ് നടത്തും
തളിപ്പറമ്പ്∙ തൃച്ചംബരം നന്മ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി 11, 12 തീയതികളിൽ തൃച്ചംബരം കിഴക്കേ നടയിലെ നന്മയുടെ ഓപ്പൺ ഓഡിറ്റോറിയത്തിൽ സൗജന്യ വിനോദ വിജ്ഞാന ക്യാംപ് നടത്തും. 11 ന് 9.30 ന് ഇ.പി. നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്യും. ഫോൺ : 9657690471.

പൂർവവിദ്യാർഥി സംഗമം നാളെ 
കുടിയാന്മല∙ ചെമ്പേരി നിർമല ഹൈസ്കൂളിലെ 1970- 71 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ സംഗമം ‘ഒരു വട്ടം കൂടി’ നാളെ സ്കൂളിൽ നടക്കും.

പൂർവവിദ്യാർഥി സംഗമം 26ന്
കാവിൻമൂല ∙ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ 1974-75 എസ്എസ്എൽസി ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം 26ന് നടക്കും. ഫോൺ: 9846192581, 9446668077. 

4 വർഷ ബിരുദം: ശിൽപശാല 14ന്
മട്ടന്നൂർ∙കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഈ വർഷം ആരംഭിക്കുന്ന 4 വർഷ ഡിഗ്രി കോഴ്സിനെക്കുറിച്ച് അവബോധം നൽകുന്നതിന് അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്ലസ്‌ ടു കഴിഞ്ഞ വിദ്യാർഥികൾക്കുമായി ഏകദിന ബോധവൽക്കരണ ശിൽപശാല 14ന് രാവിലെ 10ന് കോളജിൽ വച്ച് നടത്തും. താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. 9747282190

ജല വിതരണം മുടങ്ങും
മാഹി ∙ കേരള വാട്ടർ അതോററ്റിയുടെ കീഴിൽ മട്ടന്നൂർ മരുതായി റോഡിൽ പൈപ്പ് ലൈൻ മാറ്റുന്ന ജോലി നടക്കുന്നതിനാൽ മാഹി മേഖലയിൽ നാളെ മുതൽ 12വരെ ജല വിതരണം മുടങ്ങുമെന്ന് മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഏച്ചിലാം പാറ , മാതനാർകല്ല്, നെടുംചാൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

കൊളച്ചേരി ∙ മാലോട്ട്, മാലോട്ട് പള്ളി, അൻവർവുഡ്, കിംഗ് ഫ്ലൈവുഡ്, സിൻസിയർ മാലോട്ട് ട്രാൻസ്ഫോമർ പരിധി 9–2. കൊട്ടിച്ചാൽ, കണ്ണാടിപറമ്പ് അമ്പലം, വിപി കോപ്ലക്സ്, ആർഡബ്ല്യുഎസ്എസ് കണ്ണാടിപ്പറമ്പ്, കണ്ണാടിപ്പറമ്പ് തെരു, നെടുവാട്ട് പള്ളി, നെടുവാട്ട് ട്രാൻസ്ഫോമർ പരിധി 12 – 5. ചെറുക്കുന്ന് ട്രാൻസ്ഫോമർ പരിധി  8–3.
ഏച്ചൂർ ∙ ചെക്കിക്കുളം കനാൽ, കാവുംചാൽ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ 9–5.
ചക്കരക്കൽ ∙ തട്ടാരി ടൗൺ, അഞ്ചരക്കണ്ടി തവക്കൽ, റജിസ്ട്രാർ ഓഫിസ്, ജിന്നുമ്മ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8–3.
മയ്യിൽ ∙പെരുവങ്ങൂർ, മയ്യിൽ ടൗൺ, സിആർസി മയ്യിൽ, കൃപ ട്രാൻസ്ഫോമർ പരിധി 8–3.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com