ADVERTISEMENT

മാഹി ∙ ദേശീയപാതയിൽ മാഹി പാലം തുറക്കുന്നത് 19 വരെ നീട്ടിയത് ജനങ്ങൾക്ക് ദുരിതമായി. 10നു ഗതാഗതത്തിനു തുറക്കും എന്നാണ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് 19വരെ പാലം അടച്ചിടും എന്ന അറിയിപ്പ് വന്നത്. ജില്ലയുടെ പ്രവേശന കവാടം എന്ന നിലയിൽ ന്യൂമാഹി ടൗണിലും മാഹിയുടെ പ്രവേശന കവാടത്തിലും വാഹനങ്ങൾ സർവീസ് അവസാനിപ്പിക്കുകയാണ്.

ഫലത്തിൽ പാലം നടന്നു കടന്നു പോവുക എന്നത് കഠിനമായ വേനലിൽ ഏറെ ദുരിതമായി. കുട്ടികളെ എടുത്ത് കൊണ്ടു പോകേണ്ടുന്ന അവസ്ഥയാണ്. പൊരി വേനലിൽ പ്രായമുള്ളവരും കുട്ടികളും പാലം കടന്ന ഇരു കരകളിൽ എത്തുന്നത് പ്രയാസപ്പെട്ടാണ്. ടാറിങ് പൂർണമായും അടർത്തി മാറ്റി പഴയ എക്സ്പാൻഷൻ ജോയിന്റ് എടുത്ത് മാറ്റി പുതിയത് സ്ഥാപിക്കുന്ന പണിയാണ് നടന്നത്.

രണ്ട് എക്സ്പാൻഷൻ ജോയിന്റ് പൂർണമായും രണ്ട് ഭാഗികമായും മാറ്റിക്കഴിഞ്ഞു. ഇവിടെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് പത്ത് ദിവസം വേണം കോൺക്രീറ്റ് കൃത്യമായി ചേരാൻ എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതിനാൽ 19വരെ നീട്ടി എന്നാണ് ന്യായീകരണം. ജോയിന്റുകൾ മാറ്റുന്ന ജോലി നീണ്ടു പോയതും പ്രശ്നമായതായി ബന്ധപ്പെട്ടവർ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com