ADVERTISEMENT

കാഞ്ഞങ്ങാട്∙ ജില്ലയിൽ ക്യാമറ ഘടിപ്പിച്ചത് 5 കെഎസ്ആർടിസി ബസുകളിൽ മാത്രം. 5 ബസുകളും കാസർകോട് ഡിപ്പോയിലേതാണ്. കാഞ്ഞങ്ങാട് ഡിപ്പോയിലെ വാഹനങ്ങളിൽ ക്യാമറ ഘടിപ്പിച്ചിട്ടില്ല. സ്റ്റേജ് കാര്യേജ് വാഹനങ്ങളിൽ നിർബന്ധമായും ക്യാമറ ഘടിപ്പിക്കണമെന്ന സർക്കുലറിനെതിരെ സ്വകാര്യ ബസ് ഉടമകൾ കോടതിയിൽ പോയതോടെയാണ് ക്യാമറ ഘടിപ്പിക്കുന്നത് നിർത്തിവച്ചത്. കോടതിയുടെ അന്തിമ ഉത്തരവിനനുസരിച്ചാകും തുടർ നടപടികൾ. 

സുള്ള്യ സർവീസ് നടത്തുന്ന 3 ബസുകളും കോട്ടയം സർവീസ് നടത്തുന്ന 2 ബസുകളിലുമാണ് ക്യാമറ ഘടിപ്പിച്ചത്. 15,000 രൂപയോളമാണ് ഒരു ബസിൽ ക്യാമറ ഘടിപ്പിക്കാനുള്ള ചെലവ്. ബസിനു മുന്നിലെ ദൃശ്യങ്ങൾ പകർത്താനും യാത്രക്കാരെ കാണും വിധം ദൃശ്യങ്ങളെടുക്കാനുമായി 2 ക്യാമറകളാണു ബസിലുള്ളത്. ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കേണ്ട വിധത്തിൽ ഇതുവരെ പരാതികളു‌ണ്ടായില്ലെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com