ADVERTISEMENT

ചെറുവത്തൂർ ∙ പിലിക്കോട് ചൂരിക്കൊവ്വലിലും ചെറുവത്തൂർ മയിച്ചയിലും തീപിടിത്തം. തൃക്കരിപ്പൂരിൽ നിന്ന് സ്റ്റേഷൻ ഓഫിസർ കെ.എം.ശ്രീനാഥിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുസ്ഥലങ്ങളിലെയും തീകെടുത്തി. ചൂരിക്കൊവ്വലിൽ സ്വകാര്യ വ്യക്തികളുടെ 3 ഏക്കറോളം വരുന്ന വയലിലും, മയിച്ചയിൽ പണി നടന്നുകൊണ്ടിരിക്കുന്ന മിനി ബ്രി‍ജ് നിർമാണത്തിന് ഉപയോഗിച്ച മരപ്പലകകൾ, മരത്തിന്റെ വാരികൾ എന്നിവയ്ക്കുമാണ് തീ പിടിച്ചത്. കാര്യങ്കോട് വെൽഡിങ് ജോലി നടക്കുന്നതിനിടയിൽ സ്പാർക്ക് ഉണ്ടായി അബദ്ധത്തിൽ തീപിടിച്ചു എന്നാണ് സംശയം.

വയലുകൾക്ക് തീ പിടിക്കുന്നത് ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. മഴ വരുന്നതിന് മുൻപ് വയലിലെ പുല്ല് നശിപ്പിച്ച് വയൽ വൃത്തിയാക്കുന്നതിനു വേണ്ടി ചിലർ വയലിൽ തീ വയ്ക്കുന്നതായും സംശയിക്കുന്നു. പരിസരം വൃത്തിയാക്കുന്നതിനും മറ്റും തീ വയ്ക്കുമ്പോൾ വെള്ളവും മറ്റും മുൻകൂട്ടി സംഭരിച്ച് മുന്നൊരുക്കം നടത്തണമെന്ന് തൃക്കരിപ്പൂർ അഗ്നിശമന സേന വിഭാഗം സ്റ്റേഷൻ ഓഫിസർ കെ.എം.ശ്രീനാഥൻ പറഞ്ഞു.ആവശ്യമാണെങ്കിൽ രാവിലെ 8നു മുൻപും വൈകിട്ട് 6ന് ശേഷവും തീ വയ്ക്കുന്നതാണ് നല്ലതെന്നും സ്റ്റേഷൻ ഓഫിസർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com