തടി ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചു; അപകടം കോട്ടയം മണിപ്പുഴയിൽ– ചിത്രങ്ങൾ
Mail This Article
×
കോട്ടയം∙ എംസി റോഡിൽ മണിപ്പുഴയിൽ തടി ലോറി 4 വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന 4 കാറുകളാണ് തകർന്നത്. മണിപ്പുഴ ബെൽ മൗണ്ട് സ്കൂളിന്റെ കവാടവും തകർന്നു. ചൊവ്വാ പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.
ചിങ്ങവനം ഭാഗത്തു നിന്നു എത്തിയ തടിലോറി നിയന്ത്രണം നഷ്ടമായി വാഹനങ്ങളിൽ ഇടിയ്ക്കുകയായിരുന്നെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി. ലോറി ഡ്രൈവർക്ക് പരിക്കേറ്റു.
English Summary:
Kottayam Chaos: Timber Lorry Rampage Damages 4 Cars and School Gate in Early Morning Mishap
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.