ADVERTISEMENT

ഇന്ന്  റേഷൻ വിതരണം
∙ മേയിലെ റേഷൻ വിതരണം ഇന്നു രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയും.

ഓറഞ്ച് അലർട്ട്
∙ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും വൈകിട്ട് 3.30 വരെ അതിതീവ്ര തിരമാലകൾക്ക് സാധ്യത. ഓറഞ്ച് അലർട്ട്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യത.

വൈദ്യുതി മുടക്കം
ഈരാറ്റുപേട്ട ∙ കാഞ്ഞിരം കവല, ചേലക്കുന്ന്, മേലുകാവ് ചർച്ച്, പെരിങ്ങാലി, കോലാനി, എരുമാപ്ര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 4.30 വരെ ഭാഗികമായി വൈദ്യുതി മടങ്ങും.
തീക്കോയി ∙ കാരികാട് ടോപ്പ്, ഞണ്ടുകല്ല് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മാത്തൻകുന്ന്, ഒയാസിസ് വില്ല, പ്ലാമ്മൂട്, ചകിരി, കാവിൽത്താഴെ മൂല, വില്ലേജ്, സെമിനാരി, പാലത്ര ഐസ് പ്ലാന്റ്, നേരിയ ഇൻഡസ്ട്രിയൽ, ഏദൻ റബർ, എംബിഎം റബർ, കാവാലം റബർ, റൂബി റബർ, നേരിയന്ത്ര, പുലിക്കുഴി, റെയിൻബൊ, എണ്ണയ്ക്കാച്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ ക്രൈസ്റ്റ് നഗർ, സഞ്ജീവനി ഹോസ്പിറ്റൽ, ചൂളപ്പടി, റിലയൻസ്, റിലയൻസ് സൂപ്പർ മാർക്കറ്റ്, സൗപർണിക, പാറേപ്പള്ളി, എസ്ബിഎച്ച്എസ് ഗ്രൗണ്ട്, എസ്ബിഎച്ച്എസ്, ഇൻഡസ് ബാങ്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ജില്ലയിൽ മേയ് മാസത്തിലെ കനത്ത ചൂട്  ഇന്നലെ
കോട്ടയം ∙ മേയ് മാസത്തിൽ കോട്ടയത്ത് ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഇന്നലെ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ കോട്ടയത്ത് 37.6 ഡിഗ്രി സെൽഷ്യസ് ചൂടാണു  രേഖപ്പെടുത്തിയത്. 2020 ൽ രേഖപ്പെടുത്തിയ 37.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ മറികടന്നത്.

ജലവിതരണം മുടങ്ങും
ചങ്ങനാശേരി ∙ ജലഅതോറിറ്റിയുടെ കല്ലിശ്ശേരി ജലശുദ്ധീകരണശാലയിൽ നിന്നു ചങ്ങനാശേരിയിലേക്കുള്ള പമ്പിങ് മെയിനിൽ സംഭവിച്ച തകരാർ പരിഹരിക്കുന്നതിനാൽ ഇന്നും നാളെയും കുറിച്ചി പഞ്ചായത്ത്, തുരുത്തി, പൂവം, ചങ്ങനാശേരി മലയക്കുന്ന് ടാങ്കിന്റെ സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജലവിതരണം പൂർണമായും മുടങ്ങും. ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിൽ ജലവിതരണത്തിന് ഭാഗികമായി നിയന്ത്രണം ഉണ്ടാകുമെന്നും ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.

അഡ്മിഷൻ മേള 
വാഴൂർ ∙ എസ്‌വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകളിലേക്കു ഇന്നു രാവിലെ 10 മുതൽ അഡ്മിഷൻ മേള നടത്തുന്നു.  ആധാർ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികളുമായി സ്കൂളിൽ എത്തണമെന്ന് പ്രധാനാധ്യാപകൻ കെ.ആർ.ഗോപകുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com