കോട്ടയം ജില്ലയിൽ ഇന്ന് (07-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
മുഖാമുഖം പരിപാടി ഇന്ന്:
വൈക്കം ∙ എംജി സർവകലാശാല നടപ്പിലാക്കുന്ന പുതിയ ബിരുദ പാഠ്യ പദ്ധതിയായ എംജിയു യുജിപി (ഓണേഴ്സ്) സംബന്ധിച്ച് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും അവബോധം നൽകുന്നതിനായി വൈക്കം സെന്റ് സേവ്യേഴ്സ് കോളജ് എംജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് 10ന് വൈക്കം വെൽഫെയർ സെന്ററിൽ നടക്കുന്ന മുഖാമുഖത്തിൽ എംജിയു - യുജിപി മാസ്റ്റർ ട്രെയിനർ ഡോ. ലിബിൻ കുര്യാക്കോസ് ക്ലാസ് നയിക്കും. പുതിയ സിലബസ് സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കാനും പഠന സാധ്യതകൾ മനസ്സിലാക്കാനും അവസരം ലഭിക്കും.
ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സ്
കോട്ടയം ∙ റബർ പാലിന്റെ ഉണക്കത്തൂക്കം (ഡിആർസി) നിർണയിക്കുന്നതിൽ റബർ ബോർഡ് നടത്തുന്ന ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ്ങിൽ വച്ച് (എൻഐആർടി) 20 മുതൽ 22 വരെ നടത്തും. ഫോൺ: 0481 2353127, 7306464582
റബർ ബോർഡ് സെന്ററിൽ വിളിക്കാം
കോട്ടയം ∙ കൃഷിചെയ്യുന്നതിന് പ്രാദേശികമായി യോജിച്ച റബർ ഇനങ്ങളെപ്പറ്റി അറിയാൻ റബർ ബോർഡ് കോൾ സെന്ററിൽ വിളിക്കാം. കർഷകരുടെ ചോദ്യങ്ങൾക്ക് നാളെ 10 മുതൽ 1 വരെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ടി.ഗിരീഷ് ഫോണിലൂടെ മറുപടി പറയും. കോൾ സെന്റർ നമ്പർ: 0481 2576622