ADVERTISEMENT

ഫറോക്ക് ∙ കള്ളിത്തൊടിയിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ച കേസിൽ ചുങ്കം വളയങ്ങോട്ട് മുഹമ്മദ് അജ്മൽ(24) അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ട് 5.30ന് കള്ളിത്തൊടി തണ്ടാനത്ത് നവാസിനാണ്(30) കുത്തേറ്റത്. ഇയാളെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മുൻ വൈരാഗ്യത്തിന്റെ പേരിലുള്ള വാക്കേറ്റത്തിനിടെയാണു കത്തിക്കുത്ത് നടന്നത്. പൊലീസ് സംഭവസ്ഥലത്തു നിന്നു തെളിവു ശേഖരിച്ചു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രതി കള്ളിത്തൊടി, പേട്ട, കോടമ്പുഴ, തുമ്പപ്പാടം ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന ആളാണെന്നും ഇയാൾക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com