ADVERTISEMENT

വടകര∙ ദേശീയപാത നിർമാണ പ്രവൃത്തി പാതിയിൽ നിർത്തിയത് വീട്ടുകാരെ ആശങ്കയിലാക്കി. ജനതാ– സിഎം ബസ് സ്റ്റോപ്പിന് സമീപത്തെ കുനിയിൽ രാജന്റെ വീടാണ് ഭീഷണിയിൽ. വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ട നിലയിലാണ്. ആഴത്തിൽ കുഴി എടുത്തതിനാൽ മഴയിൽ വെള്ളം കെട്ടി കിടക്കാനുള്ള സാധ്യത ഏറെയാണ്. അത് വീടിന് ഭീഷണിയാകും.

വലിയ ഓവ് പാലവും ഇവിടെ നിർമിക്കുന്നുണ്ട്. അതിന്റെ നിർമാണവും പാതി വഴിയിലാണ്. ഓവുപാലം വഴി വരുന്ന വെള്ളം എങ്ങോട്ട് പോകും എന്നതിന് ഒരു രൂപവും ഇല്ല. പാതയ്ക്കായി മതിൽ പൊളിച്ചു മാറ്റുകയും സ്ഥലം നൽകുകയും ചെയ്ത കുടുംബമാണ് ഇത്. കുറച്ചു നാളുകളായി പ്രവൃത്തി നിശ്ചലമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com