ADVERTISEMENT

പേരാമ്പ്ര∙ കിണറ്റില്‍ വീണ അറുപത്തിരണ്ടുകാരന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന.  ഇരിങ്ങത്ത് പാക്കനാര്‍പുരത്തെ മീത്തലെ പുത്തലതത് ജയരാജനാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ  ഇടപെടലിലൂടെ രക്ഷപ്പെട്ടത്. സ്വന്തം വീട്ടുമുറ്റത്തെ ഉദ്ദേശം നാൽപ്പതടി താഴ്ചയുള്ള കിണറ്റില്‍ വൈകിട്ടോടെ വീഴുകയായിരുന്നു. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി പി ഗിരീശന്‍റെയും, അസി.സ്റ്റേഷന്‍ ഓഫീസര്‍ പി. സി. പ്രേമന്‍റെയും നേതൃത്വത്തില്‍  അഗ്നിരക്ഷാസേനാംഗം എം. മനോജ് കിണറ്റിലിറങ്ങി ജയരാജനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഫയര്‍&റെസ്ക്യൂ ഓഫീസര്‍മാരായ കെ എന്‍ രതീഷ്, പി. ആര്‍. സത്യനാഥ്, ടി. ബബീഷ്, കെ. രഗിനേഷ്, സി. കെ. സ്മിതേഷ്, കെ. അജേഷ് എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com