ADVERTISEMENT

വടകര∙ ലോകം ആദരിച്ച കെ.കെ.ശൈലജയെ തകർക്കാനാണ് കോൺഗ്രസ് വർഗീയ പ്രചാരണം വഴി ശ്രമിച്ചതെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. നാലു വോട്ട് കിട്ടാൻ സമൂഹമാധ്യമം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം നടന്നത്. 

ഇത് തെറ്റായ രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ എൽഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം. മുൻ മന്ത്രിയെ, അതും ഒരു വനിതയെ, ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ ആക്രമിച്ചു. 

വ്യക്തി അധിക്ഷേപം  കോൺഗ്രസിന്റെ ഏതെങ്കിലും നേതാക്കൾ എതിർക്കാൻ തുനിഞ്ഞോ? ബിജെപിയെ പുറത്താക്കുക എന്നതാണ് മതനിരപേക്ഷ പാർട്ടികളുടെ ചുമതല. അതാണോ കോൺഗ്രസ് നിർവഹിച്ചത് എന്ന് ആലോചിക്കണം. 

ആർജെഡി ജില്ല പ്രസിഡന്റ് എം.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.മോഹനൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ, കെ.കെ.ലതിക, ഒ.രാജൻ, കെ.കെ.അബ്ദുല്ല, യു.ബാബു ഗോപിനാഥ്, സമദ് നരിപ്പറ്റ, എൻ.കെ.അബ്ദുൽ അസീസ്, ടി.പി.ബിനീഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com