ADVERTISEMENT

കുട്ടികൾക്കു ക്യാംപ് : കൊയിലാണ്ടി∙ നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ 13, 14 തീയതികളിൽ ‘ഉള്ളോളം അറിയാം’ എന്ന പേരിൽ  പ്രി-അഡോളസൻസ് ക്യാംപ്  സംഘടിപ്പിക്കുന്നു. 6 മുതൽ 14 വരെ പ്രായക്കാരായ കുട്ടികൾക്കാണ് അവസരം. കരുണയും സഹാനുഭൂതിയും ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ളിൽ വളർത്തുന്നതും പുസ്തകങ്ങളിൽ ഒതുങ്ങാത്ത വിധത്തിലുള്ള വ്യക്തിത്വ വികസനവുമാണു ലക്ഷ്യം. റജിസ്ട്രേഷന് 75920 06661.

വൈദ്യുതി മുടക്കം നാളെ
∙ നാളെ പകൽ 7– 2 മേലടി അയാണി, കിഴക്കാനത്തുമ്മൽ, കണ്ണമ്പത്ത് കോളനി, ആക്കൂൽ വയൽ, വണ്ണാർകൈ, ചീരങ്കൈ, മുണ്ടാലിത്താഴ.
∙ 8– 12 തിരുവമ്പാടി മറിയപ്പുറം, ഉല്ലാസ് നഗർ.
∙ 8– 3 തിരുവമ്പാടി അത്തിപ്പാറ.
∙ 8– 5 കട്ടാങ്ങൽ മൂലത്തോട്, യെസ്‌കര.
∙ 8– 6 കൊടുവള്ളി ഒയലകുന്ന്, മെജസ്റ്റിക്, ഒയലകുന്ന് പള്ളി, കണ്ടിയിൽ മീത്തൽ.
∙ 9.30– 4 ബാലുശ്ശേരി മുണ്ടക്കര, തട്ടാന്റെ പുറായി, കറ്റോട് ഓയിൽ മിൽ, പുതിയകാവ് ജംക്‌ഷൻ.

കരുണ സ്കൂളിൽ അധ്യാപക ഒഴിവ്
കോഴിക്കോട്∙ എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള കെമിസ്ട്രി, മലയാളം (ജൂനിയർ), ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്താനുള്ള അഭിമുഖം 20നു രാവിലെ 10നു നടത്തും. 81290 03108.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com