ADVERTISEMENT

എആർ നഗർ ∙ റോഡിലെ കുഴി അപകട ഭീഷണിയാകുന്നു. കൊളപ്പുറം – എയർപോർട്ട് റോഡിൽ ആസാദ് നഗറിലാണ് റോഡിൽ കുഴിയുള്ളത്. പെട്ടെന്ന് ശ്രദ്ധയിൽപെടാത്തതിനാൽ പലപ്പോഴും വാഹനങ്ങൾ കുഴിയിൽ ചാടുന്നുണ്ട്. കുഴി കാണുന്ന വാഹനങ്ങൾ ഇതിൽ ചാടാതിരിക്കാൻ വെട്ടിക്കുമ്പോൾ അപകടങ്ങളുണ്ടാകുന്നതും പതിവാണ്. വിമാനത്താവളത്തിലേക്കും കൊണ്ടോട്ടി, കുന്നുംപുറം ഭാഗത്തേക്കും ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.

റോഡ് പരിചയമില്ലാത്ത വിദൂരസ്ഥലങ്ങളിൽനിന്നുള്ളവരാണ് കൂടുതലും. ഇത്തരത്തിലുള്ള വാഹനങ്ങളാണ് അപകടത്തിൽപെടുന്നവയിൽ ഏറെയും. രാത്രി വാഹനങ്ങൾ കുറവുള്ള സമയത്ത് അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾ കുഴിയിൽ ചാടിയും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.  

അപകടത്തിൽ സ്ഥിരമായതോടെ നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് 2 തവണ കുഴി അടച്ചിരുന്നു. എന്നാൽ വീണ്ടും കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഇതുവഴി പോകുകയായിരുന്നു മോങ്ങം സ്വദേശികൾ സഞ്ചരിച്ച കാർ കുഴിയിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു അപകടമുണ്ടായി. റോഡിലെ കുഴിയടച്ചു അപകടങ്ങൾ ഇല്ലാതാക്കുന്നതിന് നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അപകടം കാർ ബൈക്കിലിടിച്ച് 
എആർ നഗർ ∙ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം. കൊളപ്പുറം– എയർപോർട്ട് റോഡിൽ ആസാദ് നഗറിലാണ് അപകടമുണ്ടായത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. കാർ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. അപകടത്തിൽ പുതിയങ്ങാടി സ്വദേശി നൗഫലിന് (39) പരുക്കേറ്റു. ഇയാളെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com