ADVERTISEMENT

അധ്യാപക ഒഴിവ്
∙ മേലാറ്റൂർ എഎൽപി സ്കൂളിൽ പ്രൈമറി, പ്രീ പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് 20 നകം അപേക്ഷിക്കണം. 9946738891.

പഠനയാത്ര  നടത്തും
നിലമ്പൂർ ∙ പ്രകൃതി പഠന കേന്ദ്രം 11, 12 തീയതികളിൽ അട്ടപ്പാടി താഴ്‌വരയിൽ പഠനയാത്ര, സഹവാസ ക്യാംപ് എന്നിവ നടത്തും. 9497627053

പിഎംഎസ്എ അക്കാദമി പൂക്കോയ തങ്ങൾ വിദ്യാഭ്യാസ സ്കോളർഷിപ് പ്രഖ്യാപിച്ചു
മലപ്പുറം ∙ പിഎംഎസ്എ അക്കാദമി ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികൾക്കായി പൂക്കോയ തങ്ങൾ വിദ്യാഭ്യാസ സ്കോളർഷിപ് പ്രഖ്യാപിച്ചു. പിഎംഎസ്എ അക്കാദമി ഒരുക്കുന്ന പ്ലസ് വൺ, പ്ലസ്ടു പഠനത്തിനാണ് സ്കോളർഷിപ് നൽകുക. പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി വിഷയങ്ങളെ അടിസ്ഥാനമാക്കി 5ന് അക്കാദമി നടത്തുന്ന ഒരു മണിക്കൂർ പരീക്ഷയിൽ വിജയിക്കുന്നവർക്ക് സ്കോളർഷിപ് ലഭിക്കും. ഒന്നാം റാങ്കുകാരന് 10,000 രൂപയും പ്ലസ് വൺ, പ്ലസ്ടു പഠനത്തിന് 100 ശതമാനം സ്കോളർഷിപ്പും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 2,3 റാങ്കുകാർക്ക് 5000 രൂപയും പ്ലസ് വൺ, പ്ലസ്ടു പഠനത്തിന് 100 ശതമാനം സ്കോളർഷിപ്പും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 4 മുതൽ 50 വരെ റാങ്ക് നേടുന്നവർക്ക് 50% പഠന സ്കോളർഷിപ്പും 51 മുതൽ 100 റാങ്ക് വരെ നേടുന്നവർക്ക് 30% സ്കോളർഷിപ്പും ലഭിക്കും. 101 മുതൽ 1000 റാങ്കുകാർക്കു 25% സ്കോളർഷിപ്പും ഉണ്ടാകുമെന്ന് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അറിയിച്ചു.8590940411 എന്ന നമ്പർ മുഖേനയും https://bit.ly/Vidyakiranam2024 ലിങ്ക് വഴിയും അപേക്ഷിക്കാം.

തിരൂർ ബിനാലെ ഇന്നു മുതൽ
തിരൂർ ∙കലാസാഹിത്യ സാംസ്കാരിക മേഖലകളിലുള്ളവരെ അണിനിരത്തി തുഞ്ചൻ കലാകൂട്ടായ്മ ഇന്നു മുതൽ 4 വരെ തിരൂർ ഇഎംഎസ് പാർക്കിൽ തിരൂർ ബിനാലെ നടത്തുന്നു. ഇന്ന് വൈകിട്ട് 4ന് സംവിധായകൻ പ്രിയദർശൻ ബിനാലെ ഉദ്ഘാടനം ചെയ്യും. ആയിരത്തിലേറെ സൃഷ്ടികൾ ബിനാലെയുടെ ഭാഗമായി പാർക്കിൽ ഒരുക്കും. വര, കഥാരചന, കവിതാലാപന മത്സരങ്ങൾ ഉണ്ടാകും. നൃത്തസന്ധ്യ, നാടകങ്ങൾ, കളമെഴുത്ത് പാട്ട്, സംഗീത നിശ, സാംസ്കാരിക സദസ്സ്, നൃത്ത മത്സരം, ഷോർട്ട് ഫിലിം പ്രദർശനം, ചിത്ര ശിൽപ പ്രദർശനം എന്നിവയുമുണ്ടാകും.  4ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകരായ ലെസി.ഡി.ഹാരി, റഷീദ് ആപ്പറമ്പിൽ, സതീശ് കൊച്ചിൻ, സന്ധ്യാ വാസു, സലാം മുതുവാട്ടിൽ, ഖാദർ തിരൂർ എന്നിവർ പറഞ്ഞു.

കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്കുള്ള വിമാന സർവീസ് ഇന്നു മുതൽ
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള വിമാന സർവീസ് ഇന്നു മുതൽ. ആദ്യമായാണു ലക്ഷദ്വീപിലേക്കു കരിപ്പൂരിൽനിന്നുള്ള വിമാന സർവീസ്. ഇൻഡിഗോ വിമാനക്കമ്പനിയാണു സർവീസ് നടത്തുന്നത്. കൊച്ചി വഴിയാണ് യാത്ര. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. കരിപ്പൂരിൽനിന്നു രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയിൽ. 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയിലെത്തും. നാളെ അഗത്തിയിൽനിന്നു കോഴിക്കോട്ടേക്കു തിരിച്ചും വിമാനമുണ്ട്. അഗത്തിയിൽനിന്ന് ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയിൽ. 1.45നു കൊച്ചിയിൽനിന്നു പുറപ്പെട്ട് 2.30നു കോഴിക്കോട്.

ബെംഗളൂരുവിൽനിന്നു നേരിട്ട് അഗത്തിയിലേക്ക് ഇൻഡിഗോയുടെ വിമാന സർവീസ് ഉണ്ട്. ഈ വിമാനമാണ് കൊച്ചിവഴി കോഴിക്കോട്ടേക്കു മടങ്ങുക. കോഴിക്കോട്ടുനിന്നു കൊച്ചിവഴി അഗത്തിയിൽ എത്തുന്ന വിമാനം നേരിട്ടു ബംഗളൂരുവിലേക്കും മടങ്ങും. കോഴിക്കോട് –കൊച്ചി –അഗത്തി സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോട് –കൊച്ചി യാത്രക്കാർക്കും പ്രയോജനപ്പെടും. 78 പേർക്കു സഞ്ചരിക്കാവുന്ന വിമാനമാണ് സർവീസ് നടത്തുക.

ഗഗാതഗ നിയന്ത്രണം
∙ നിലമ്പൂരിൽ നഗര വികസനത്തിന്റെ ഭാഗമായി ഓവുപാലങ്ങളുടെ നിർമാണം ഇന്ന് തുടങ്ങുന്നതിനാൽ വഴിക്കടവിനിന്ന് മഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ മിനി ബൈപാസ് - ജ്യോതിപ്പടി വഴി പോകണമെന്ന് പൊതുമരാമത്ത് എഇ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com