ADVERTISEMENT

നന്നമ്പ്ര ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോറിയിൽ ശുദ്ധജല വിതരണം തുടങ്ങി. ഇന്നലെ മുതലാണ് ശുദ്ധജലം വാർഡുകളിൽ വിതരണം ചെയ്തു തുടങ്ങിയത്.5 ലോറികളിലാണ് വിതരണം ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രൂക്ഷമായ ശുദ്ധജല ക്ഷാമമുണ്ടായിട്ടും ശുദ്ധജല വിതരണം നടത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പഞ്ചായത്തിൽ നിലവിൽ പൊതുശുദ്ധജല പദ്ധതികളില്ലാത്തതിനാൽ ശുദ്ധജലത്തിന് പ്രയാസം അനുഭവിക്കുന്നുണ്ട്. 

ഏതാനും വാർഡുകളിൽ ജലനിധി പദ്ധതിയുണ്ടെങ്കിലും വേനലിന്റെ അവസാന സമയത്ത് ഇതിലും വെള്ളമുണ്ടാകാറില്ല. പഞ്ചായത്തിൽ നന്നമ്പ്ര ചൂലൻകുന്ന്, ചുള്ളിക്കുന്ന്, പാണ്ടിമുറ്റം, പന്തീരായിപാടം, താലിബാൻ കോളനി, സെൻട്രൽ ബസാർ, മച്ചിങ്ങത്താഴം, അൽഅമീൻ നഗർ, പയ്യോളി, കുണ്ടൂർ, ചെറുമുക്ക്, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ ശുദ്ധജലക്ഷാമമാണ്. വെള്ളം ഇല്ലാത്തതിനാൽ പണം കൊടുത്തു സ്വകാര്യ വിതരണക്കാരിൽ നിന്നും വാങ്ങുകയാണ്.

എന്നാൽ പാവപ്പെട്ടവർക്ക് അതിനും കഴിയുന്നില്ല. പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ് പലകുടുംബങ്ങൾക്കും. പഞ്ചായത്തിന്റെ ശുദ്ധജല വിതരണം വൈകുന്നത് സംബന്ധിച്ച് ‘മനോരമ’ വാർത്ത നൽകിയിരുന്നു. തുടർന്നാണ് പഞ്ചായത്ത് നടപടി വേഗത്തിലാക്കിയത്. 12 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com