ADVERTISEMENT

പാലക്കാട് ∙ ഷെ‍ാർണൂരിൽ ഭാരതപ്പുഴ പാലത്തിന്റെ ഗർഡർ, ട്രാക്ക് മാറ്റം ഉൾപ്പെടെ പാലക്കാട് റെയിൽവേ ഡിവിഷനിൽ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച പ്രവൃത്തികളെ തുടർന്നുള്ള വിവിധ ട്രെയിനുകളുടെ വൈകിയേ‍ാട്ടം ഈ മാസം അവസാനം വരെ തുടരും. ട്രെയിനുകളുടെ വൈകൽ സംബന്ധിച്ച് അറിയിപ്പു നൽകുന്നുണ്ടെങ്കിലും അത്യുഷ്ണത്തിൽ ഒറ്റപ്പെട്ട പ്രദേശത്ത് മണിക്കൂറുകൾ ട്രെയിൻ പിടിച്ചിടുന്നതു യാത്രക്കാരെ വലയ്ക്കുന്നു. ചില ദീർഘദൂര സർവീസുകൾ കഴിഞ്ഞദിവസം ഷെ‍ാർണൂരിൽ മൂന്നര മണിക്കൂർ വരെയാണു പിടിച്ചിട്ടത്. വേഗ വർധനയുടെ ഭാഗം കൂടിയായ പ്രവൃത്തികളോടനുബന്ധിച്ചു വന്ദേഭാരതിന് ഉൾപ്പെടെ നിയന്ത്രണമുണ്ട്.

പാലക്കാട് റെയിൽവേ ഡിവിഷനിൽ കേ‍ാഴിക്കേ‍ാടു വരെയുള്ള ജേ‍ാലികൾ പകുതി പൂർത്തിയായിട്ടുണ്ട്. ജൂൺ ഒന്നേ‍ാടെ അത്യാവശ്യ ജേ‍ാലികൾ തീർക്കാനാണു ശ്രമം. ഭാരതപ്പുഴപ്പാലത്തിലെ രണ്ടു ലൈനുകളുടെയും സ്ലീപ്പറുകളും ഗർഡറും മാറ്റുന്നതാണു പ്രധാന ജേ‍ാലി. മുകൾലൈനിലെ പണി പൂർത്തിയായി. താഴത്തെ ലൈനിൽ ആരംഭിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട ജേ‍ാലികൾ രാത്രി നടത്താനേ കഴിയൂ. കേ‍ാഴിക്കേ‍ാട് – കണ്ണൂർ മേഖലയിലെ പുതിയ പാലത്തിന്റെ ഇലക്ട്രിക് ജേ‍ാലി, നേത്രാവതി പാലം കഴിഞ്ഞ് ലൈൻ തിരിയുന്നിടത്തു സബ്‌വേ, പാലക്കാട് തേനൂർ– പറളി അടിപ്പാത എന്നിവയുടെ പ്രവൃത്തി അടുത്ത ദിവസം തുടങ്ങും. 

അടിയന്തര പ്രവൃത്തികൾ,മാറ്റിവയ്ക്കാനാവില്ല
അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ ഒഴിവാക്കാനാകില്ലെന്നു പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ പറഞ്ഞു. ഭാരതപ്പുഴ പാലത്തിലെ അപാകത അടിയന്തരമായി പരിഹരിക്കേണ്ടതാണ്. കഷ്ടിച്ച് ഒരു സീസൺ കൂടി ട്രെയിനുകൾക്കു കടന്നുപേ‍ാകാനുള്ള കരുത്തേ 75 വർഷം മുൻപു സ്ഥാപിച്ച ഗർഡറിനുള്ളൂ. ട്രെയിനുകളുടെ വൈകൽ പരമാവധി കുറയ്ക്കുന്ന രീതിയിലാണു നടപടികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com