ADVERTISEMENT

അടൂർ ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീണ 10–ാം ക്ലാസ് വിദ്യാർഥിക്കു ഗുരുതര പരുക്ക്. അടൂർ വയലാ മരുതിനാവീട്ടിൽ കൃഷ്ണചന്ദ്രനാണ് (15) തലയ്ക്കു ഗുരുതര പരുക്കേറ്റത്.ഇന്നലെ രാവിലെ 10.45ന് പറക്കോട് സ്കൂൾ ജംക്‌ഷനു സമീപമാണ് സംഭവം. പന്നിവിഴ സെന്റ് തോമസ് വിഎച്ച്എസ്എസിലെ വിദ്യാർഥിയായ കൃഷ്ണ ചന്ദ്രൻ പറക്കോട്ട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ഏനാത്ത് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയിരുന്നു. നല്ല തിരക്കായതിനാൽ വാതിലിന്റെ അടുത്താണ് നിന്നത്.

ബസ് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിൽ വാതിൽ എങ്ങനെയോ തുറന്ന് കൃഷ്ണചന്ദ്രൻ റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.തലയിടിച്ചു വീണതിനെ തുടർന്ന് തലച്ചോറിനു ക്ഷതം സംഭവിച്ചിട്ടുണ്ട്. കൊണ്ടു വന്ന സമയത്തു തന്നെ ഒരു ശസ്ത്രക്രിയ നടത്തിയതായി വീട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com