ADVERTISEMENT

കന്യാകുമാരി∙ വിവേകാനന്ദസ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കുമിടയിൽ 37 കോടി രൂപ ചെലവിൽ പണിതു വരുന്ന കണ്ണാടി നടപ്പാലത്തിന്റെ നിർമാണ പ്രവർത്തനം അവസാനഘട്ടത്തിൽ. വിവേകാനന്ദ സ്മാരകത്തിലുള്ള ബോട്ട് ജെട്ടിക്ക് ആഴക്കുടുതലും തിരുവള്ളുവർ പ്രതിമയ്ക്കരികിലുള്ള ബോട്ട് ജെട്ടിക്ക് ആഴക്കുറവും പാറകൾ കൂടുതലുള്ള സ്ഥലവുമായതിനാൽ പ്രതികൂല കാലാവസ്ഥയിൽ കടലിന്റെ അടിത്തട്ട് വ്യക്തമാകുന്ന സാഹചര്യത്തിൽ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവീസ് നിർത്തിവയ്ക്കേണ്ടി വരുന്നു. ഇതിനുള്ള ബദൽ മാർഗമായാണ് പാലം  പണിയാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത.്

97 മീറ്റർ നീളവും 4 മീറ്റർ വീതിയിലുമായി നിർമിക്കുന്ന പാലത്തിന്റെ പണി കഴിഞ്ഞ മേയ് 24നാണ് തുടങ്ങിയത്. തുടക്കത്തിൽ തിരുവള്ളുവർ പ്രതിമയ്ക്കു സമീപത്തുള്ള പാറയിലും തുടർന്ന്  വിവേകാനന്ദപാറയിലും പണികൾ തുടങ്ങി. ഇതിനായി  തിരുവളളുവർ പ്രതിമയ്ക്കു സമീപം കടലിൽ 3 കൂറ്റൻ തൂണുകളും തിരുവള്ളുവർ പ്രതിമയ്ക്കു സമീപം കടലിൽ 3 കൂറ്റൻ തൂണുകളും  സ്ഥാപിക്കുകയുണ്ടായി.  തൂണുകൾ ഒരോന്നിനും  27 അടി ഉയരമാണുള്ളത്.   തൂണുകൾ കടൽക്കാറ്റേറ്റ്  നശിക്കാതിരിക്കാൻ രാസമിശ്രിതം കലർന്ന സിമന്റ് പ്ലാസ്റ്റിങ്ങിലാണ് നിർമിച്ചിരിക്കുന്നത്. 

ഇരു വശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 222 ടൺ ഭാരം വരുന്ന സ്റ്റീൽ ബീമിന്റെ പണി പുതുച്ചേരിയിൽ പൂർത്തിയായി. ബീം സ്ഥാപിച്ച ശേഷം കണ്ണാടി കൊണ്ടുള്ള  പ്രതലം സ്ഥാപിക്കും. തുടർന്ന് അതിന്റെ ഉറപ്പും മറ്റ് സാങ്കേതിക വശങ്ങളും പരിശോധിച്ച  ശേഷമായിരിക്കും സന്ദർശകരെ കയറ്റി വിടുക. കണ്ണാടി പാലത്തിൽ കൂടി കടന്നു പോകുന്നയാളിന് കടലിന്റെ ഭംഗിയും ആസ്വദിച്ചു പോകാം എന്ന പ്രത്യേകതയും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com