ADVERTISEMENT

ആറ്റൂർ ∙ സംസ്ഥാനത്ത്  ഏറ്റവും കൂടുതൽ വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതിയത് ആറ്റൂർ അറഫ സ്കൂളിൽ. 1584 വിദ്യാർഥികളുടെ പരീക്ഷ സെന്ററായിരുന്ന അറഫയിൽ പരീക്ഷയ്ക്കെത്തിയത് 1492 പേരാണ്. പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും രാവിലെ 10 മണിയോടെ തന്നെ സ്കൂളിൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികളും രക്ഷിതാക്കളും എത്തിത്തുടങ്ങിയിരുന്നു. നാഗാലാൻഡിൽ നിന്നുള്ള മൂന്ന് വിദ്യാർഥികളും, തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് വിദ്യാർഥികളും, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളുമാണ് പരീക്ഷക്കെത്തിയത്. വിദ്യാർഥികൾക്ക് സ്കൂളിൽ വെള്ളവും മെഡിക്കൽ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ടു മുതൽ 5.20 വരെ  നടന്ന പരീക്ഷയ്ക്ക് ഒബ്സർവർമാരായ ഡോ. ടിറ്റോ വർഗീസ്, ഡോ. കെ. ആർ. സിനി, ഡോ. ഗഫൂർ നാലകത്ത് എന്നിവരും സ്കൂൾ അധികൃതരും അധ്യാപകരും ചെറുതുരുത്തി പൊലീസും എസ്പിസി വിദ്യാർഥികളുമടങ്ങുന്ന വൻ സംഘമാണ്  നേതൃത്വം  നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com