പോക്സോ: 94 വയസ്സുകാരൻ അറസ്റ്റിൽ
Mail This Article
×
പുന്നയൂർക്കുളം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. പനന്തറ അവണോട്ടുങ്ങൽ വീട്ടിൽ കുട്ടൻ (94) ആണു പിടിയിലായത്. കടയിൽ സാധനം വാങ്ങി വീട്ടിലേക്കു പോകുകയായിരുന്ന 11 വയസ്സുകാരിയെ വീടിന്റെ പിന്നിലേക്കു കൊണ്ടുപോയി അതിക്രമത്തിനു മുതിരുകയായിരുന്നെന്നു പറയുന്നു. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞപ്പോഴാണു വിവരം പുറത്തറിഞ്ഞത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.