ADVERTISEMENT

കുന്നംകുളം ∙ കലാമണ്ഡലം ഗോപിക്ക് കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൗരാവലിയും വിവിധ സംഘടനകളും ചേർന്ന് ആദരമർപ്പിച്ചു. ‘ഗോപീവന്ദനം’ എന്ന പേരിൽ ദിവസം മുഴുവൻ നീണ്ട ആദരണീയ പരിപാടികൾ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഥകളി രംഗത്തെ സ്റ്റാറാണ് കലാമണ്ഡലം ഗോപിയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. അരങ്ങിൽ അദ്ദേഹത്തിന്റെ കളി സാധാരണക്കാർക്ക് മനസ്സിലാക്കുന്ന വിധത്തിലായതാണ് ഇതിനു കാരണം. കലാമണ്ഡലം ഗോപിയെ കുറിച്ച് ഡോക്യൂമെന്ററി സംവിധാനം ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധികളും ഈ വേളയിൽ തന്നോട് ഗോപിക്കുണ്ടായ പരിഭവവും വിവരിച്ച അദ്ദേഹം അത് പരിഹരിച്ചതിലെ സന്തോഷം പങ്കിട്ടു.

വി.കെ.ശ്രീരാമൻ അധ്യക്ഷനായി. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ. എം.വി.നാരായണൻ, കെ.സി.നാരായണൻ, കെ.ബി.രാജ് ആനന്ദ്, ഫാ. യാക്കൂബ്, പീശപ്പിള്ളി രാജീവ്, സി.ഐ.ഇട്ടിമാത്യു, പി.ജി.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. കലാമണ്ഡലം ഗോപിയുടെ രംഗഭാഷ വിഷയത്തിൽ സോദാഹരണ പ്രഭാഷണം ഉണ്ടായി. വൈകിട്ട് ചേർന്ന അനുമോദന സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. എ.സി.മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ടി.കെ.വാസു, കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു. മിനി ബാനർജിയുടെ മോഹിനിയാട്ടം, സുഭദ്രാഹരണം കഥകളി എന്നിവ ഉണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com