ADVERTISEMENT

ഇന്ന് 
അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യത. അതേസമയം നിലവിലെ താപനില തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

നൈറ്റ് വാച്ച്മാൻ ഒഴിവ്
കൊരട്ടി ∙ ഗവ.  പോളിടെക്നിക് കോളജിൽ നിലവിൽ ഒഴിവുള്ള നൈറ്റ് വാച്ച്മാന്റെ ഒഴിവുണ്ട്. താൽപര്യമുള്ളവർ നാളെ 10.30നു വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ നേരിട്ടു ഹാജരാകണം. ഫോൺ: 0480-2733974.

മോഡൽ എൻട്രൻസ്  ടെസ്റ്റ് 
വെള്ളാങ്ങല്ലൂർ∙ ഓൺലൈനായി നടത്തുന്ന കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷാരീതി കുട്ടികളെ പരിചയപ്പെടാൻ വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിങ് കോളജിൽ നടത്തുന്ന മോഡൽ എൻട്രൻസ് ടെസ്റ്റിലേക്ക് സൗജന്യ റജിസ്ട്രേഷൻ  ആരംഭിച്ചു. 8 ന് രാവിലെ 10 മുതൽ ഒരുമണി വരെ ആദ്യ ടെസ്റ്റ് നടക്കും. ബന്ധപ്പെടുക: 94951 30458, 95626 27443

ശ്രീകൃഷ്ണ  കോളജിൽ  29 അധ്യാപകർ
ഗുരുവായൂർ ∙ ശ്രീകൃഷ്ണ കോളജിൽ വിവിധ വിഷയങ്ങളിൽ 29 അധ്യാപക ഒഴിവ്. ഫോൺ. 0487 2556335.
വിഷയം, ഒഴിവുകളുടെ എണ്ണം, കൂടിക്കാഴ്ച തീയതി, സമയം 
1. സംസ്കൃതം, 5, മേയ് 14ന് 12.30ന്
2. ഹിന്ദി, 1, 14ന് 9.00.
3. സുവോളജി, 1, 14ന് 9.00.
4. ബോട്ടണി, 3, 14ന് 12.30ന്.
5. ഇംഗ്ലിഷ്, 2, 15ന് 9.00..
6. ഫങ്ഷനൽ ഇംഗ്ലിഷ്, 4, 15ന് 9.00.
7. ഇക്കണോമിക്സ്, 3, 15ന് 12.30ന്.
8. ഫിസിക്സ്, 3, 15ന് 12.30ന്.
9. കെമിസ്ട്രി, 3, 16ന് 12.30ന്.
10. ബയോ കെമിസ്ട്രി, 1, 16ന് 9.00.
11. ന്യൂട്രിഷൻ, 1, 16ന് 9.00.
12. മാത്‌സ്, 1, 16ന് 9.00.
13. മലയാളം, 1, 16ന് 12.30.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com