ADVERTISEMENT

പരിയാരം ∙ എലിഞ്ഞിപ്ര,പരിയാരം ബ്രാഞ്ചു കനാലുകളിൽ വാലറ്റം വരെ വെള്ളമെത്താതായതോടെ കൃഷിയിടങ്ങളും കിണറുകളും വരൾച്ചയുടെ പിടിയിൽ. വലതുകര മെയിൻ കനാൽ നിറഞ്ഞൊഴുകുമ്പോൾ ബ്രാഞ്ചു കനാലുകളിലേക്കു വെള്ളം തുറന്നു വിടാത്തതാണ് വരൾച്ചയ്ക്കു കാരണമെന്ന് പറയുന്നു. 2 ദിവസം വെള്ളം തുടർച്ചയായയി തുറന്നു വിട്ടാൽ പരിയാരം കുരിശ് പരിസരം ,ഉണ്ണിക്കൽ ക്ഷേത്രം,അങ്കണവാടി, അന്നപൂർണ്ണേശ്വരി ക്ഷേത്രം തുടങ്ങിയ 5 കിലോമീറ്റർ ചുറ്റളവിൽ ജലസേചനവും കിണറുകളിലെ കുടിവെള്ള ഉറപ്പു വരുത്താൻ കഴിയുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

ബ്രാഞ്ചു കനാലുകളിൽ വെള്ളമെത്താത്തതിനാൽ വേനൽച്ചൂടിൽ കിണറുകൾ വറ്റി കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് നാട്ടുകാർ. മേട്ടിപ്പാടം ബ്രാഞ്ച് കനാലിലും സ്ഥിതി വത്യസ്ഥമല്ലെന്നാണ് സൂചന. തുമ്പൂർമുഴി വലതുകര കനാലിലൂടെയാണ് ഈ മേഖലയിലേക്ക് വെള്ളമെത്തുന്നത്.പരിയാരം കോടശേരി പഞ്ചായത്തുകളിലെ കർഷകരുടെ നിലനിൽപ്പ് കനാൽ ജലത്തെ ആശ്രയിച്ചാണ്. അതിനാൽ ഇറിഗേഷൻ വകുപ്പ് അടിയന്തരമായി ഇടപെട്ട് ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com