ADVERTISEMENT

സെപക് താക്രോ ചാംപ്യൻഷിപ്പിന് ഇന്നു തുടക്കം; തൃശൂർ ∙ അന്തർ സർവകലാശാല വനിതാ സെപക് താക്രോ ചാംപ്യൻഷിപ്പിനു വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നു തുടക്കം. രാവിലെ 10നു ഐ.എം.വിജയൻ ഉദ്ഘാടനം ചെയ്യും. മുപ്പതോളം സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. കാലിക്കറ്റ് സർവകലാശാലയ്ക്കു വേണ്ടി തൃശൂർ സെന്റ് മേരീസ് കോളജ് ആണ് ചാംപ്യൻഷിപ്പിനു ആതിഥ്യം വഹിക്കുന്നത്. 10നു സമാപിക്കും.

കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
ചാലക്കുടി ∙ വനിതാ ഐടിഐയിൽ പ്ലസ്ടു, ബിരുദ യോഗ്യതയുള്ളവർക്കു ചുരുങ്ങിയ ചെലവിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ ഒരു വർഷത്തെ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് ടിക്കറ്റിങ് കൺസൾട്ടിങ് കോഴ്സിലേക്കു പ്രവേശനം ആരംഭിച്ചു. 7025886804.

ജല വിതരണം മുടങ്ങും
ഗുരുവായൂർ ∙ ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തു പ്രദേശങ്ങളിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com