ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് വർധിപ്പിച്ചു. സംസ്ഥാന തലത്തിൽ കലോത്സവ ഇനങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 25 മാർക്കും ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 20 മാർക്കും സി ഗ്രേസ് ലഭിക്കുന്നവർക്ക് 15 മാർക്കും ലഭിക്കും. കഴിഞ്ഞ വർഷം എ ഗ്രേഡിന് 20 മാർക്കും ബി ഗ്രേഡിന് 15 മാർക്കും സി ഗ്രേഡിന് 10 മാർക്കുമായിരുന്നു. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, സർഗോത്സവം വിജയികൾക്കും ഗ്രേസ് മാർക്ക് വർധിപ്പിച്ചു. ഈ അധ്യയന വർഷത്തിൽ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ എ ഗ്രേഡിന് 20 മാർക്കും ബി ഗ്രേഡിന് 15 മാർക്കും സി ഗ്രേഡിന് 10 മാർക്കും ലഭിക്കും. കഴിഞ്ഞ വർഷം ആദ്യ 3 സ്ഥാനക്കാർക്ക് 15 മാർക്ക് വീതമാണ് നൽകിയിരുന്നത്. സർഗോത്സവത്തിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 15 മാർക്ക് ലഭിക്കും. മുൻ വർഷം ഇത് 13 മാർക്കായിരുന്നു. ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 10 മാർക്ക് തന്നെ തുടരും. മറ്റു വിഭാഗങ്ങളിൽ കഴിഞ്ഞ തവണ പരിഷ്കരിച്ച ഗ്രേസ് മാർക്ക് തന്നെ തുടരും.

English Summary:

Higher Grace Marks for Budding Artists at State School Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com