ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ്ചെക്കർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎം തട്ടിപ്പ് നടത്തിയെന്ന അവകാശവാദവുമായി ഒരു വിഡിയോ വാട്സാപ്പിൽ വൈറലാവുന്നുണ്ട്.വിവിപാറ്റ് മെഷീനിൽ നിന്ന് സ്ലിപ്പുകൾ പുറത്തെടുക്കുന്നതാണ് വിഡിയോയിൽ.

“പ്രിയ വോട്ടർമാരെ ഇത് കടും ചതിയാണ്. പെട്ടെന്ന് പരമാവധി ഷെയർ ചെയ്യൂ,” എന്നാണ് വിഡിയോയോടൊപ്പമുള്ള വിവരണം

∙അന്വേഷണം

വൈറലായ വിഡിയോയുടെ കീഫ്രെയിമുകളുടെ സഹായത്തോടെ ആദ്യം ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ 2022 ഡിസംബർ 13-ന് പ്രസിദ്ധീകരിച്ച ഒരു ട്വീറ്റ് കണ്ടെത്തി. ഈ ട്വീറ്റിൽ ഒരു വൈറൽ വിഡിയോയും ഉണ്ടായിരുന്നു. ഇത് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഭാവ്‌നഗറിൽ നിന്നുള്ളതാണെന്ന് ട്വീറ്റിൽ പറയുന്നു.

ആ ട്വീറ്റിന് മറുപടിയായി ഭാവ്നഗർ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ ട്വീറ്റും ഉണ്ടായിരുന്നു. അത് അനുസരിച്ച്, “തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വോട്ടെണ്ണൽ കഴിഞ്ഞ്,വിവിപാറ്റ് മെഷീനിൽ നിന്ന് വിവിപാറ്റ് സ്ലിപ്പുകൾ പുറത്തെടുത്ത് കറുത്ത കവറിൽ നിക്ഷേപിച്ച്, സീൽ ചെയ്യുന്നു. അങ്ങനെ വിവിപാറ്റ് യന്ത്രം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിയും. ഈ മുഴുവൻ പ്രക്രിയയും വിഡിയോഗ്രാഫ് ചെയ്യുകയും അതിന്റെ ഒരു പകർപ്പ് സ്‌ട്രോങ് റൂമിലും മറ്റൊന്ന് ബന്ധപ്പെട്ട ഡിഇഒയുടെ പക്കലും സൂക്ഷിക്കുകയും ചെയ്യുന്നു.”എന്നാൽ, ഇത് എവിടെ നടന്നതാണ് എന്ന് ഭാവ്‌നഗർ കളക്ടർ പരാമർശിക്കുന്നില്ല.

ഞങ്ങളുടെ അന്വേഷണത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു മാനുവലും  ഞങ്ങൾ കണ്ടെത്തി. അതിൽ വോട്ടെണ്ണൽ കഴിഞ്ഞ് മെഷീനിൽ നിന്ന് വിവിപാറ്റ് സ്ലിപ്പുകൾ പുറത്തെടുത്ത് കറുത്ത കവറിൽ സീൽ ചെയ്യണമെന്ന് എഴുതിയിരുന്നു.

∙വസ്തുത

തിരഞ്ഞെടുപ്പ് മാനുവൽ പ്രകാരം വിവിപാറ്റ് സ്ലിപ്പുകൾ പുറത്തെടുത്ത് കറുത്ത കവറിൽ സീൽ ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്.

English Summary :The viral video shows VVPAT slips being taken out and sealed in a black cover as per the election manual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com