ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തികലക്‌ടീവിന്റെ  ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

രാജ്യത്ത് തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.നേതാക്കൾ തമ്മിലുള്ള വാദപ്രതിവാദങ്ങളും സമൂഹമാധ്യമങ്ങളിലെ ചർച്ചകളെ കൊഴുപ്പിക്കുന്നുണ്ട്. ഇതിനിടെ “എസ്‌സി/എസ്‌ടി, ഒബിസി സംവരണം ഭരണഘടന വിരുദ്ധം. ബിജെപി അധികാരത്തിൽ എത്തിയാൽ അത് അവസാനിപ്പിക്കും,” എന്ന് അമിത്ഷാ പറയുന്നതായി, അവകാശപ്പെടുന്ന ഒരു വിഡിയോ വാട്‌സാപിൽ വൈറലാകുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങൾക്ക് സന്ദേശം ലഭിച്ചിരുന്നു.

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് ഗൂഗിൾ ലെൻസിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, അത് 2023 ഏപ്രിൽ 23-ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ഒരു പിടിഐ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. “ബിജെപി വിജയിച്ചാൽ തെലങ്കാനയിൽ മുസ്‌ലിം സംവരണം അവസാനിപ്പിക്കും,” അമിത് ഷാ എന്നാണ് റിപ്പോർട്ട് പറയുന്നത്. വൈറൽ വിഡിയോയിലെ  ഒരു കീ ഫ്രെയിം അതിൽ ഉണ്ടായിരുന്നു. “ഞായറാഴ്ച രംഗ റെഡ്ഡിയിലെ ചേവെല്ലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെ. വൈറലായ ദൃശ്യങ്ങളിൽ കാണുന്ന അതേ വസ്ത്രത്തിലാണ് ഷാ.

“തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് സർക്കാരിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചെന്നും നിലവിലെ ഭരണം താഴെയിറക്കുന്നതുവരെ ബിജെപിയുടെ പോരാട്ടം അവസാനിക്കില്ലെന്നും കേന്ദ്രമന്ത്രി അമിത് ഷാ ഞായറാഴ്ച പറഞ്ഞു. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്‌ലിംകൾക്കുള്ള സംവരണം എടുത്തുകളയുമെന്ന് ഷാ പറഞ്ഞതായി,” റിപ്പോർട്ട് പറയുന്നു.

തുടർന്ന് ഞങ്ങൾ YouTube-ൽ “വിജയ് സങ്കൽപ് സഭ,” “ചെവെല്ല,” “അമിത് ഷാ”, “റിസർവേഷൻ” എന്നീ കീവേഡുകൾ ഉപയോഗിച്ച് ഇംഗ്ലീഷിൽ സേർച്ച് ചെയ്തു. അപ്പോൾ 2023 ഏപ്രിൽ 24-ന് HW ന്യൂസ് ഇംഗ്ലീഷിന്റെ  ഒരു മിനുട്ടിൽ, ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാർ രൂപീകരിച്ചാൽ ഭരണഘടനാ വിരുദ്ധമായ മുസ്‌ലിം സംവരണം അവസാനിപ്പിക്കുമെന്ന് ഷാ പറയുന്നത് കേൾക്കാം. “തെലങ്കാനയിലെ എസ്‌സി/എസ്‌ടി ,ഒബിസി എന്നിവരുടെ അവകാശമാണ്, അവർക്ക് ഈ അവകാശം ലഭിക്കും,” എന്ന് അമിത് ഷാ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ഷായുടെ പ്രസംഗം 2023 ഏപ്രിൽ 23-ന് അദ്ദേഹത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ  തത്സമയം സംപ്രേഷണം ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഞങ്ങൾ വിഡിയോ പരിശോധിച്ചു. ഷാ തെലങ്കാനയിലെ മുസ്‌ലിം സംവരണത്തിനെതിരെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

വിഡിയോയുടെ 14:35 മിനുട്ടിൽ, “ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഈ ഭരണഘടനാ വിരുദ്ധമായ മുസ്‌ലിം സംവരണം ഞങ്ങൾ അവസാനിപ്പിക്കും. ഈ അവകാശം തെലങ്കാനയിലെ  എസ്‌സി/എസ്‌ടി,  ഒബിസി വിഭാഗങ്ങൾക്കുള്ളതാണ്. അവർക്ക് അത് ലഭിക്കും. ഞങ്ങൾ മുസ്‌ലിം സംവരണം അവസാനിപ്പിക്കും,” എന്ന്  ഷാ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്.

യൂട്യൂബ് ലൈവ് വിഡിയോയിൽ കാണുന്ന ആഭ്യന്തര മന്ത്രിയുടെ കൈയ്യുടെ ചലനങ്ങളും ആംഗ്യങ്ങളും ഭാവങ്ങളും വൈറൽ ദൃശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, എസ്‌സി/എസ്‌ടി, ഒബിസി സംവരണം നീക്കം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നതായി തോന്നിപ്പിക്കുന്നതിനായി ഷായുടെ പ്രസംഗത്തിൽ  നിന്നുള്ള ചില സ്നിപ്പെറ്റുകൾ ക്ലിപ്പ് ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.ഈ ഫാക്ട് ചെക്ക് ആദ്യം ചെയ്തത് ഇംഗ്ലീഷിലാണ്. അത് ഇവിടെ വായിക്കാം 

∙വസ്തുത

എസ്‌സി/എസ്‌ടി, ഒബിസി സംവരണം ഭരണഘടന വിരുദ്ധം, ബിജെപി അധികാരത്തിൽ എത്തിയാൽ അത് അവസാനിപ്പിക്കുമെന്ന് അമിത്ഷാ പറയുന്നതായി, അവകാശപ്പെടുന്ന വിഡിയോ എഡിറ്റഡാണ്.

English Summary : The video, which claims that Amit Shah says SC/ST and OBC reservation is unconstitutional and will end it if BJP comes to power, has been edited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com