ADVERTISEMENT

രാജ്യത്ത് ഏറ്റവും അധികം വിൽക്കുന്ന വാഹനങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം മാസവും ടാറ്റ പഞ്ച് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം 17547 യൂണിറ്റ് വിൽപനയുമായി ഒന്നാമനായ പഞ്ചിന്റെ ഈ മാസത്തെ വിൽപന 19158 യൂണിറ്റാണ്. ‌കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 75 ശതമാനം അധിക വിൽപനയാണ് ഈ വർഷം പഞ്ച് നേടിയത്. രണ്ടാം സ്ഥാനം മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വാഗൺ ആറിനാണ്. 17850 യൂണിറ്റാണ് ഏപ്രിൽ മാസം മാസം മാത്രം വിറ്റത്. പഞ്ച് കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 15 ശതമാനം വളർച്ച കുറവാണ്.

ഇന്ത്യയിൽ ഏറ്റവും അധികം വാഹനങ്ങൾ വിൽക്കുന്ന നിർമാതാക്കളുടെ പട്ടികയിൽ മാരുതി തന്നെയാണ് ഒന്നാമൻ. വിൽപന 137952 യൂണിറ്റ്. 50201 യൂണിറ്റ് വിൽപനയുമായാണ് ഹ്യുണ്ടേയ്‌യാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനത്ത് 47885 യൂണിറ്റ് വിൽപനയുമായി ടാറ്റയാണ്. 41008 യൂണിറ്റ് വിൽപനയുമായി മഹീന്ദ്രയാണ് നാലാമൻ.  19968 യൂണിറ്റ് വിൽപനയുമായി കിയ അഞ്ചാമതുമെത്തി. ടൊയോട്ട (18700 യൂണിറ്റ്),  എംജി (4485 യൂണിറ്റ്), ഹോണ്ട (4351 യൂണിറ്റ്), റെനോ (3707 യൂണിറ്റ്), ഫോക്സ്‍വാഗൺ (3049 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തിൽ എത്തിയ നിർമാതാക്കൾ.

ആദ്യ പത്തിലെ വാഹനങ്ങൾ ഇവർ

table
English Summary:

Top Selling Cars In April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com