ADVERTISEMENT

ഇന്നോവ ക്രിസ്റ്റ ലൈനപ്പിലേക്ക് പുതിയ ജിഎക്സ് പ്ലസ് മോഡൽ അവതരിപ്പിച്ച് ടൊയോട്ട. ഏഴ് സീറ്റ് മോഡലിന് 21.39 ലക്ഷം രൂപയും എട്ട് സീറ്റ് മോഡലിന് 21.44 ലക്ഷം രൂപയു‌മാണ് എക്സ്ഷോറൂം വില. പതിനാലിൽ അധികം ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ജിഎക്സ് പ്ലസ് എന്ന മോഡൽ ടൊയോട്ട പുറത്തിറക്കിയിരിക്കുന്നത്. റിയർ ക്യാമറ, ഓട്ടോ-ഫോൾഡ് മിററുകൾ, ഡിവിആർ സിസ്റ്റം, ഡയമണ്ട് കട്ട് അലോയ് വീലുകൾ, വുഡ് ഫിനിഷ് ഇന്റീരിയർ പാനലുകൾ, പ്രീമിയം ഫാബ്രിക് സീറ്റുകൾ എന്നിവയാണ് പുതിയായി ലഭിക്കുന്ന ഫീച്ചറുകള്‍. 

സൂപ്പർ വൈറ്റ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ടൊയോട്ട ഈയടുത്തായി അവതരിപ്പിച്ച 5 വർഷത്തെ കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റൻസും വാഹനത്തോടൊപ്പം തിരഞ്ഞെടുക്കാം. 

മൂന്നു വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ എന്ന സ്റ്റാൻഡേർഡ് വാറന്റിയും. 5 വർഷം അല്ലെങ്കിൽ 2,20,000 കിലോമീറ്റർ എന്ന അധിക വാറന്റിയും കമ്പനി നൽകുന്നുണ്ട്. 

English Summary:

Toyota Innova Crysta GX Plus launched in India;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com