റോമാ ബൈബിൾ കൺവൻഷൻ നടന്നു
Mail This Article
×
റോം ∙ ഇറ്റലിയിലെ സിറോമലബാർ കത്തോലിക്ക സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തിൽ റോമാ ബൈബിൾ കൺവൻഷൻ റോമിലെ സാന്ത അനസ്താസിയ ബസിലിക്കയിൽ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു.
ബോംബെ താബോർ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ റവ. ഫാ. മാത്യൂ ഇലവുങ്കലും ടീമംഗങ്ങളും ആയിരുന്നു കൺവൻഷൻ നയിച്ചത്. സാന്തോ ഇടവക വികാരി ഫാ. ബാബു പാണാട്ട് പറമ്പിലും മറ്റ് വൈദികരും, സിസ്റ്റേഴ്സ്, കമ്മിറ്റി അംഗങ്ങൾ, വിശ്വാസികൾ എന്നിവർ മേൽനോട്ടം വഹിച്ചു. കൺവെൻഷനിൽ പങ്കെടുത്ത വിശ്വാസികൾക്ക് വികാരി നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.