ADVERTISEMENT

അബുദാബി ∙ ഇന്നു നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് യുഎഇയിലെ 3 കേന്ദ്രങ്ങളിൽനിന്ന് 2263 വിദ്യാർഥികൾ. 576 വിദ്യാർഥികൾ ഇത്തവണ അധികമായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജിസിസിയിൽ 8 കേന്ദ്രങ്ങളിലായി മൊത്തം മൂവായിരത്തോളം പേർ പരീക്ഷ എഴുതും. ദുബായ് ഇന്ത്യൻ ഹൈസ്കൂൾ 900, ഷാർജ ഇന്ത്യൻ സ്കൂൾ 768, അബുദാബി ഇന്ത്യൻ ഹൈസ്‍കൂൾ (മുറൂർ) 595 എന്നിങ്ങനെയാണ് ഓരോ കേന്ദ്രങ്ങളിലും പരീക്ഷ എഴുതുന്നവരുടെ കണക്ക്. നൂറിലേറെ സിബിഎസ്ഇ സ്കൂളുകളും 8 കേരള സിലബസ് സ്കൂളുകളും ഉള്ള യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരിക്കുന്നത്. റിയാദ്, കുവൈത്ത് സിറ്റി, മനാമ, ദോഹ, മസ്കത്ത് എന്നിവിടങ്ങളിലാണ് ഗൾഫിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങൾ. 

English Summary:

NEET UG 2024: Over 3000 Candidates from GCC to Appear for Exam Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com