ഹരിതം മധുരം 2024
Mail This Article
മസ്കത്ത് ∙ ജൈവ കൃഷിയെ സ്നേഹിക്കുന്ന മസ്കത്തിലെ പ്രവാസികളുടെ കൃഷി കൂട്ടായ്മയായ മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ് മഹോത്സവം "ഹരിതം മധുരം 2024" മസ്കത്ത്, സീബിലുള്ള ഫാം ഹൗസിൽ വച്ച് ആഘോഷമായി കൊണ്ടാടി.
കൂട്ടായ്മയിലെ അംഗങ്ങളുടെ നിരവധി കലാ കായിക മത്സരങ്ങളും അരങ്ങേറി. ഡോ. രാജശ്രീ നാരായണൻകുട്ടി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സൈമൺ ആന്റണി സ്വാഗതവും, ഡോ. രാജശ്രീ നാരായണൻകുട്ടി മുഖ്യപ്രഭാഷണവും, ആർ. സുരേഷ് ബാബു അവലോകന പ്രസംഗവും, റോണി ജോർജ് നന്ദി പ്രകാശനവും നടത്തി. അഡ്മിൻമാരായ റയീസ് വി.സി, രഞ്ജിനി പ്രദീപ്, ഗീതു സാജൻ, ട്രഷറർ സിമി റോണി എന്നിവരും സന്നിഹിതരായിരുന്നു. ഈ വിളവെടുപ്പ് ഉത്സവത്തിൽ നിരവധി കർഷകരെ ആദരിക്കുച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ അടുക്കള തോട്ടത്തിൽനിന്ന് വിളവെടുത്ത ജൈവ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, നല്ലയിനം ചെടികൾ എന്നിവ പരസ്പരം പങ്കുവച്ചു.
(വാർത്ത ∙ റോണി ജോർജ്)