ഉംറക്ക് വന്ന മലയാളി തീർഥാടക മക്കയിൽ അന്തരിച്ചു
Mail This Article
×
മക്ക ∙ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനിയും മണലിപ്പറമ്പിൽ അബ്ദുൾ റഹീമിന്റെ ഭാര്യയുമായ നസീമ (55) മക്കയിൽ ഒരു സ്വകാര്യ ഗ്രൂപ്പിന്റെ ഭാഗമായി നടത്തിയ ഉംറ സന്ദർശനത്തിനിടെ അന്തരിച്ചു. മക്കൾ മുഹമ്മദ് സമീർ, സബീന, മുഹമ്മദ്, സക്കീർ, മരുമക്കൾ അനീസ, സക്കീർ, റസിയ. മക്കയിലെ ഐസിഎഫ് വെൽഫയർ ടീം കോൺസുലേറ്റുമായും മറ്റും ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ മറവു ചെയ്തു. ജമാൽ കക്കാട്, ഹനീഫ് അമാനി, കബീർ ചേളാരി, ഫൈസൽ സഖാഫി, നൗഫൽ തലശ്ശേരി, സുഹൈർ തുടങ്ങിവർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു.
English Summary:
Malayali pilgrim Naseema passed away in Makkah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.