ADVERTISEMENT

ജിദ്ദ ∙ ഒഐസിസി വെസ്റ്റേൺ-ജിദ്ദ റീജനൽ  കമ്മിറ്റിയുടെ 2024 വർഷത്തെ ഹജ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  സേവന സന്നദ്ധരായ വനിതാ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരെ ഹജ് സേവനങ്ങൾക്ക് സജ്ജരാക്കുമെന്നു യോഗത്തിൽ ഒഐസിസി ജിദ്ദ റീജനൽ കമ്മിറ്റി അറിയിച്ചു. സേവന പ്രവർത്ത ആസൂത്രണത്തെ കുറിച്ച് ചർച്ച നടത്തി. ജിദ്ദ ഹജ് വെൽഫെയർ ഫോറം, ഒഐസിസി, ഹജ് സെൽ എന്നിങ്ങനെ രണ്ടു തലത്തിൽ ഒഐസിസി ഹജ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഒഐസിസി സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവർത്തകർ സേവനങ്ങളിൽ പങ്കാളികളാകും. മക്ക, മിന, അറഫാ, മുസ്‌ദലിഫ, ,മദീന തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്ക് പുറമെ ജിദ്ദ വിമാനത്താവളത്തിലും സേവന പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഒഐസിസി ഹജ് സെൽ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.

പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനു വിവിധ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. യോഗത്തിൽ ഒഐസിസി വെസ്റ്റേൺ ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡന്റ്  ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും, ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

English Summary:

OICC Jeddah Started Haj Service Activities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com