ADVERTISEMENT

ഷാര്‍ജ ∙ ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) സംഘടിപ്പിക്കുന്ന യുഎഇ ആൻഡ് ചൈന സാംസ്കാരിക സംഗമം ഷാർജ ഹെറിറ്റേജ് മ്യൂസിയത്തിൽ നാളെ (9) വൈകിട്ട് 4.30 മുതൽ രാത്രി 9 വരെ നടക്കും. ഇരു രാജ്യങ്ങളിലെയും സമ്പന്നമായ സാംസ്കാരിക ബന്ധങ്ങൾ പ്രകാശിപ്പിക്കുകയാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. ശിൽപശാലകൾ, സംഗീതം, മറ്റു കലാപരിപാടികൾ അരങ്ങേറും. പരമ്പരാഗത സൂഖ് അൽ അർസയുടെ എതിർവശത്ത് ചരിത്രപ്രസിദ്ധമായ ബൈത്ത് അൽ നബൂദയോട് ചേർന്നുള്ള ഷാർജയുടെ ഹൃദയഭാഗത്താണ് ഷാർജ ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. എമിറാത്തി, ചൈനീസ് പൈതൃകങ്ങൾ ആസ്വദിക്കാനുള്ള അവസരമായിരിക്കും ഇതെന്ന് അധികൃതർ പറഞ്ഞു.

English Summary:

UAE and China Cultural Meeting at Sharjah Heritage Museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com