റീനി മമ്പലത്തിന്റെ വേർപാടിൽ അനുശോചിച്ചു
Mail This Article
×
ഫിലഡൽഫിയ ∙ അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിന്റെ വേർപാടിൽ ഫിലഡൽഫിയ മലയാള സാഹിത്യ വേദി (ലാമ്പ്) അനുശോചിച്ചു. ലാമ്പ് പ്രസിഡന്റ് പ്രൊഫസ്സർ കോ ശി തലയ്ക്കൽ സംസാരിച്ചു. ജോർജ് നടവയൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. അംഗങ്ങളായ നീനാ പനയ്ക്കൽ, അനിതാ പണിക്കർ, ലൈലാ അലക്സ്, ജോർജ് ഓലിക്കൽ, സോയാ നായർ എന്നിവർ അനുശോചനം അറിയിച്ചു. റീനിയുടെ ആദ്യ ചെറുകഥാ സമാഹാരം 'റിട്ടേണ്‍ ഫ്ലൈറ്റ്', 2010 ലെ നോര്‍ക്ക റൂട്ട്സിന്റെ അവാര്‍ഡ് നേടിയിരുന്നു. റീനി കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ഭർത്താവ് ജേക്കബ് തോമസ്. മക്കൾ: വീണ, സപ്ന.
English Summary:
Condolences to the Death of Reeni Mambalam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.