ADVERTISEMENT

ന്യൂയോർക്ക് ∙ നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ പ്രസംഗിച്ചു.

പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ (ജനാർദ്ദനൻ), വൈസ് പ്രസിഡന്റ് ബാബു മേനോൻ, ജനറൽ സെക്രട്ടറി രഘുവരൻ നായർ, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ, ട്രഷറർ രാധാമണി നായർ എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഗോപിനാഥക്കുറുപ്പ്, മുരളീധര പണിക്കർ, നരേന്ദ്രനാഥൻ നായർ, രത്നമ്മ നായർ, സേതു മാധവൻ, ശ്രീധരൻ പിള്ള, വത്സല ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരെയും, ഓഡിറ്റർമാരായി അപ്പുക്കുട്ടൻ പിള്ള, പ്രഭാകരൻ നായർ എന്നിവരെയും, ബോർഡ് ഓഫ്‌ ട്രസ്റ്റിയിലേക്ക് വനജ നായരെയും തിരഞ്ഞെടുത്തു. വനജ നായരെക്കൂടാതെ ജി.കെ. നായർ, രാമചന്ദ്രൻ നായർ എന്നിവരാണ് ട്രസ്റ്റീ ബോർഡിലുള്ളത്. അപ്പുക്കുട്ടൻ നായർ എക്സ് ഒഫിഷ്യോ ആയി പ്രവർത്തിക്കും.

മേയ് 12ന് രാവിലെ 11 മണി മുതൽ അധികാര കൈമാറ്റച്ചടങ്ങുകൾ നടക്കുന്നതാണ്. അന്നേ ദിവസം മൂന്നു മണിക്ക് “മദേഴ്സ് ഡേ” ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും തദവസരത്തിൽ എല്ലാ അമ്മമാരും പങ്കെടുക്കണമെന്നും നിയുക്ത പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിൽ അഭ്യർഥിച്ചു.

English Summary:

New Leadership for Nair Benevolent Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com