ADVERTISEMENT

‘മഞ്ഞുമ്മൽ ബോയ്സ്’, ‘ആവേശം’ എന്നിങ്ങനെ ബ്ലോക്ബസ്റ്റർ സിനിമകളാണ് ഈ മാസം ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തത്. ഗോഡ്സില്ല–കോങ്: ദ് ന്യൂ എംപയർ ബുക്ക്മൈഷോയുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ റിലീസിനെത്തിയിട്ടുണ്ട്. ഓസ്കർ നേടിയ ഗോഡ്സില്ല മൈനസ് വൺ എന്ന സിനിമയുടെ ബ്ലുറേ പതിപ്പും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇറങ്ങി കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ്, ദിലീഷ് പോത്തന്റെ ഒ. ബേബി, ഹിന്ദി ചിത്രം ക്രൂ, ഹോളിവുഡ് ചിത്രം അറ്റ്‍ലസ് എന്നിവയാണ് ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

ജയ് ഗണേഷ്: മേയ് 24: മനോരമ മാക്സ്

ഉണ്ണി മുകുന്ദൻ നായകനായെത്തിയ രഞ്ജിത്ത് ശങ്കർ ചിത്രം. ചിസസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രം തിയറ്ററുകളിലും മികച്ച പ്രതികരണം നേടി മുന്നേറിയിരുന്നു. വിഷു റിലീസ് ആയി ഏപ്രിൽ 11നാണ് ചിത്രം റിലീസിനെത്തിയത്.

രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച ചിത്രം ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'മാളികപ്പുറം'ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്. 

ക്രൂ: മേയ് 24: നെറ്റ്ഫ്ലിക്സ്

കരീന കപൂർ ഖാൻ, തബു, കൃതി സനോൻ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ചിത്രം.  ഹീസ്റ്റ് കോമഡിയിൽ എയർ ഹോസ്റ്റസ് ആയി എത്തുന്ന മൂന്ന് പെൺസുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ‍‍

രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത, ക്രൂ നിർമിച്ചിരിക്കുന്നത് ഏക്താ കപൂറും റിയ കപൂറും ചേർന്നാണ്.  ബാലാജി ടെലിഫിലിംസും അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കും ചേർന്ന് ഒരുക്കുന്ന സിനിമ ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാണ്. അനിൽ കപൂർ, ദിൽജിത് ദോസഞ്ച്, കപിൽ ശർമ്മ എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നു. 

ഓ. ബേബി: മേയ് 23: ആമസോൺ പ്രൈം

‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രം. ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും അണി ചേരുന്ന ‘ഒ,ബേബി’ ത്രില്ലർ ഗണത്തിലുള്ള സിനിമയാണ്. കഴിഞ്ഞ വർഷമായിരുന്നു സിനിമയുടെ റിലീസ്. 

മാഡമേ വെബ്: മേയ് 16: നെറ്റ്ഫ്ലിക്സ്

മാർവലിന്റെ പുതിയ ഹോളിവുഡ് ചിത്രം. ഡകോത ജോൺസൺ ടൈറ്റിൽ കഥാപാത്രമായി എത്തിയ സിനിമ ബോക്സ് ഓഫിസിൽ വലിയ പരാജയമായിരുന്നു.

മോൺസ്റ്റർ: മേയ് 16: നെറ്റ്ഫ്ലിക്സ്

ഒരു ഒറ്റപ്പെട്ട വീട്ടിലേക്ക് തട്ടിക്കൊണ്ടുപോകുന്ന രണ്ട് കുട്ടികളുടെ കഥ. അവരിൽ ഒരാൾ മറ്റൊരാളെ എങ്ങനെ രക്ഷപ്പെടുത്തുന്നുവെന്നതാണ് പ്രമേയം. ത്രില്ലര്‍ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഗംഭീര അനുഭവമാകും സിനിമ നൽകുക.

ബാഹുബലി (അനിമേഷൻ): മേയ് 17: ഹോട്ട്സ്റ്റാർ

ബാഹുബലിയുടെ അനിമേഷൻ ടിവി സീരിസ്. രാജമൗലിയാണ് സീരിസ് അവതരിപ്പിക്കുന്നത്.

English Summary:

From'Godzilla x Kong: The New Empire' to 'O Baby': Watch latest OTT releases this week on Netflix, Prime Video, Disney+ Hotstar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com