ADVERTISEMENT

വേദിയിൽ പാട്ട് പാടുന്നതിനിടെ നഖം വെട്ടിയ ഗായകൻ അർജിത് സിങ് വിവാദത്തിൽ. ദുബായിൽ വച്ചു നടന്ന ഒരു സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം. പാട്ട് പാടുന്നതിനിടയിൽ നെയിൽ കട്ടർ ഉപയോഗിച്ച് വേദിയിൽ നിന്ന് അർജിത് നഖം മുറിച്ചു. അതും പാടുന്നതിന് യാതൊരുവിധ തടസവും വരാത്ത രീതിയിൽ! ലൈവ് ആയി പാടുന്നതിന് ഇടയിലായിരുന്നു സംഭവം.

അർജിത്തിന്റെ സ്റ്റേജിലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ പ്രവൃത്തി പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. പാട്ടു പാടിക്കൊണ്ട് ആസ്വദിച്ചു നഖം വെട്ടുന്ന അർജിത്തിനു നേരെ വിമർശനസ്വരങ്ങളുമായി നിരവധി പേർ രംഗത്തെത്തി. അർജിത് ഇത്രയും അൺപ്രഫഷനൽ ആണെന്നു കരുതിയില്ലെന്നാണ് ഭൂരിപക്ഷത്തിന്റെയും പ്രതികരണം. വേദിയിൽ പാടാനെത്തുമ്പോൾ അൽപം കൂടെ മാന്യത കാണിക്കണമെന്നും വിമർശനങ്ങൾ ഉയർന്നു.

അതേസമയം, ഗിറ്റാർ വായിക്കുന്നതിന് നഖം തടസമായതുകൊണ്ടായിരിക്കും വേദിയിൽ വച്ച് അതു മുറിച്ചതെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ഗിറ്റാർ വായിക്കുന്നതിനിടെ നഖം ചീന്തിപ്പോകാൻ സാധ്യതയുണ്ടെന്നും മറ്റൊരു ആരാധകൻ കമന്റ് ചെയ്തു. 

അടുത്തിടെ അർജിത്തിന്റെ ദുബായ് വേദിയിൽ വച്ചുള്ള മറ്റൊരു വിഡിയോയും വൈറലായിരുന്നു. സദസ്സിന്റെ മുൻനിരയിലിരുന്ന നടി മാഹിറ ഖാനെ ഗായകൻ തിരിച്ചറിയാതിരുന്നതായിരുന്നു ആ സംഭവം. നടിയെ തിരിച്ചറിഞ്ഞ ഉടൻ തന്നെ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. ഈ സംഭവത്തേക്കുറിച്ച് മാഹിറ പിന്നീട് സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ പ്രതികരിക്കുകയും ചെയ്തു. അർജിത്തിനെപ്പോലെയൊരു കലാകാരന്റെ പ്രകടനം നേരിട്ടുകാണാനായതിൽ സന്തോഷമുണ്ടെന്നായിരുന്നു നടിയുടെ കുറിപ്പ്. 

English Summary:

Singer Arijit Singh cutting nails on stage during performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com