ADVERTISEMENT

പാട്ടിലും വരികളിലും ദൃശ്യങ്ങളിലും പ്രണയം നിറച്ച് വിശേഷം സിനിമയിലെ പാട്ട്. ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിലെ 'പ്രണയം പൊട്ടിവിടർന്നല്ലോ' എന്നു തുടങ്ങുന്ന ഗാനം ട്രെൻഡിങ്ങിൽ ഇടം നേടി. ഹൃദയഹാരിയായ പാട്ടെന്നാണ് ആരാധകരുടെ കമന്റ്.

സംഗീതസംവിധായകനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് സൂരജ് ടോം സംവിധാനം ചെയ്യുന്ന വിശേഷം. ചിത്രത്തിന്റ തിരക്കഥയും ആനന്ദിന്റേതാണ്. നായകനും തിരക്കഥാകൃത്തുമായ ആനന്ദ് തന്നെയാണ് സംഗീതവും നിർവഹിച്ചിരിക്കുന്നത്. ആനന്ദ് എഴുതി ഈണമിട്ട 'പ്രണയം പൊട്ടിവിടർന്നല്ലോ' എന്ന ഗാനം ഭരത് സജികുമാറും പുണ്യ പ്രദീപും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 

പൊടിമീശ മുളയ്ക്കണ കാലം (പാവ), ദൂരെ ദൂരെ (ഞാൻ മേരിക്കുട്ടി), എന്തേ മുല്ലേ (കമല), ഒരുത്തിക്ക് പിന്നിൽ (പ്രേതം) തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് ആനന്ദ് മധുസൂദനൻ. മോളി ആന്റി റോക്സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രഗാനരംഗത്തേക്കെത്തിയ ആനന്ദ്, കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയും ഒരുക്കിയിരുന്നു. 

English Summary:

New song release from Visesham movie directed by Sooraj Tom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com