ADVERTISEMENT

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ 3 ഗൾഫ് രാജ്യങ്ങൾ മേഖലയുടെ ശക്തമായ പ്രാതിനിധ്യമായി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, ഒമാൻ ഉപപ്രധാനമന്ത്രിയും (രാജ്യാന്തര സഹകരണം) ഭരണാധികാരിയുടെ പ്രത്യേക പ്രതിനിധിയുമായ അസദ് ബിൻ താരിക് അൽ സഈദി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധിസംഘങ്ങൾ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇന്ത്യയും മധ്യപൂർവദേശ രാജ്യങ്ങളും യൂറോപ്പും യുഎസും ചേർന്ന റെയിൽ–തുറമുഖ വികസനപദ്ധതിയുടെ പ്രഖ്യാപനത്തിലും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. നാളെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ച നടത്തും.

മാനവരാശി നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ലോകം ഒന്നിക്കണമെന്ന ചർച്ചയിലേക്കാണ് സമ്മേളനത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

English Summary : UAE, Saudi and Oman as Gulf representatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com