ADVERTISEMENT

ന്യൂഡൽഹി∙ ജി20 ഉച്ചകോടിയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ ആഗോള സുസ്ഥിര വികസനത്തിനുള്ള മാർഗരേഖയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യ തലവൻമാരെയും സംഘടനാ നേതാക്കൻമാരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

‘‘ജി 20യുടെ അധ്യക്ഷ പ്രമേയമായ വസുധൈവ കുടുംബകം – ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് മനുഷ്യ േകന്ദ്രീകൃതമായ സുസ്ഥിര വികസനത്തിേലക്കുള്ള മാർഗരേഖയാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാവരും പ്രമേയത്തിന്റെ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് വിജയം കൈവരിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു’’ – രാഷ്ട്രപതി പറഞ്ഞു.

സുസ്ഥിര വികസനം, ഡിജിറ്റൽ കണ്ടുപിടിത്തങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ജി20 ശ്രദ്ധ നൽകുന്നത്. ആഗോള ജിഡിപിയുടെ 85 ശതമാനവും ജി20 രാജ്യങ്ങളിലാണ്. മൂന്നിൽ രണ്ട് ജനസംഖ്യയും ഈ രാജ്യങ്ങളിലാണ്.       

അതേ സമയം, യുഎൻ രക്ഷാസമിതിയിൽ (യുഎൻഎസ്‌സി) സ്ഥിരാംഗത്വ പദവിക്കായുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ ആവർത്തിച്ച് യുഎസ്. ജി20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പ് നൽകിയത്.

 

English Summary: Vasudhaiva Kutumbakam global road map for inclusive development Droupadi Murmu

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com