ADVERTISEMENT

തിരുവനന്തപുരം ∙ കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. പെരുമാതുറ സ്വദേശിനി റുക്‌സാന (35) ആണ് മരിച്ചത്. കഴക്കൂട്ടത്തുനിന്നു കണിയാപുരത്തേക്കു ബന്ധുവിനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേയ്ക്ക് ഒതുക്കിയപ്പോള്‍ ലോറിയില്‍ തട്ടിയ റുക്‌സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. 

സമീപത്ത് ബസ് കാത്തുനിന്നവരുടെ നിലവിളി കേട്ടാണ് ടിപ്പർ ഡ്രൈവർ വാഹനം നിർത്തിയത്. റുക്സാനയുടെ ശരീരം ചതഞ്ഞരഞ്ഞിരുന്നു. പ്രദേശവാസികൾ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലോറി ഡ്രൈവറായ നഗരൂർ സ്വദേശി ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

English Summary:

Woman died falling under tipper lorry in kazhakkoottam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com