എൽഡിഎഫ് പ്രകടനത്തിനിടെ ട്രാഫിക് ബ്ലോക്കിന്റെ ദൃശ്യങ്ങൾ പകർത്തി: യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു – വിഡിയോ
Mail This Article
×
വടകര∙ എൽഡിഎഫ് നടത്തിയ ജനകീയ കൂട്ടായ്മയുടെ ഭാഗമായുള്ള പ്രകടനത്തിനിടെ യുവാവിന് മർദനമേറ്റു. വില്യാപ്പള്ളി രാഗാനന്ദം വീട്ടിൽ വി.പി.ദേവരാഗിനാണ് (21) എടോടിയിൽ വച്ച് മർദനമേറ്റത്. അമ്മയ്ക്കൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
പ്രകടനം നടക്കുന്നതിനിടെ ട്രാഫിക് ബ്ലോക്കായതിന്റെ ദൃശ്യങ്ങൾ യുവാവ് പകർത്തിയിരുന്നു. ഇതിൽ പ്രകോപിതരായാണ് പ്രകടനത്തിലുണ്ടായിരുന്നവർ ദേവരാഗിനെ വളഞ്ഞിട്ട് ആക്രമിച്ചത്. പൊലീസെത്തിയാണ് ദേവരാഗിനെ രക്ഷിച്ചത്. പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിലും ദേവരാഗിന് മർദനമേറ്റു. പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ദേവരാഗിനെ ബന്ധുക്കൾ എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
Youth was attacked while LDF March
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.