ADVERTISEMENT

പേരാമ്പ്ര∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന  പേരാമ്പ്ര ചെമ്പ്ര റോഡിൽ  എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീൻ (57) മരിച്ചു.  ഇന്നലെ രാവിലെ 8 മണിയോടെ പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജങ്ഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചാണ് അപകടമുണ്ടായത്.

കക്കാട് ഭാഗത്ത് നിന്ന് കല്ലോടേക്ക് പോവുകയായിരുന്നു കാർ. സാരമായി പരുക്കേറ്റ കുഞ്ഞിമൊയ്തീൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ‌്ക്കിടെ രാവിലെ മരിച്ചു. ഖബറടക്കം വൈകിട്ട് നാലിന് ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സൗദ. മക്കൾ: ഷിബില, ശിഹാബ് (കുവൈത്ത്), ശിഫ ഫാത്തിമ. മരുമകൻ: ആഷിർ .

English Summary:

Kunji Moiteen, a scooter passenger, died after being hit by a car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com