ADVERTISEMENT

സ്മാർട് ഫോണുകളിൽ വിപ്ലവം സൃഷ്ടിക്കാൻ വൊഡാഫോൺ സിം കാർഡുകൾ ക്രിപ്റ്റോ കറൻസി വോലറ്റുകളുമായി ബന്ധിപ്പിക്കാൻ നീക്കം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് പല രാജ്യങ്ങളിലും നടപ്പിലാക്കാനാണ് തീരുമാനം. യുവ ജനത കൂടുതലായി ക്രിപ്റ്റോ വോലറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ കമ്പനികൾക്ക് അവരുടെ സേവനങ്ങൾ ക്രിപ്റ്റോ വോലറ്റുകളുമായി ബന്ധിപ്പിക്കേണ്ട അവസ്ഥ വന്നെത്തി എന്നാണ് ഈ ഒരു നീക്കം സൂചിപ്പിക്കുന്നത്.

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പല മേഖലകളിലേക്കും എത്തുന്ന കാര്യവും വൊഡാഫോണിന്റെ ഈ ഒരു സംരംഭത്തിൽ കാണാം. ആഗോളതലത്തിൽ തന്നെ 2030 ആകുമ്പോഴേക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ  വൻ വർധനവായിരിക്കും ഉണ്ടാകുക. അതുകൊണ്ട് സിം കാർഡുകളെ ഡിജിറ്റൽ ഐഡന്റിറ്റികളായും, ബ്ലോക്ക് ചെയിൻ നെറ്റ് വർക്കുകളായും ബന്ധിപ്പിച്ചാൽ തട്ടിപ്പുകൾക്ക് തടയിടാൻ സാധിക്കും എന്നൊരു മെച്ചം കൂടിയുണ്ടാകും.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

Voda-Cryto

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com