ADVERTISEMENT

സാധാരണ രീതിയിൽ ഒരു സ്ഥിര നിക്ഷേപത്തിൽ നിന്നു തുക പിൻവലിക്കുമ്പോൾ പിഴ കൊടുക്കേണ്ടി വരും. എന്നാൽ അത്തരം പിഴ ഈടാക്കലുകളിൽ നിന്നു രക്ഷനേടാൻ കഴിയുന്ന എസ്‌ബിഐയിലെ സ്ഥിര നിക്ഷേപ പദ്ധതിയാണ് മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം അല്ലെങ്കിൽ എസ്ബിഐ മോഡ്സ് സ്കീം. ഈ പദ്ധതി നിലവിൽ നിക്ഷേപകർക്ക് 7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട് .ഇത് മറ്റേതൊരു എഫ്ഡി സ്കീമിനും സമാനമാണ്. സാധാരണ സ്ഥിര  നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംഒഡി (MOD) ഭാഗിക പിൻവലിക്കലുകൾ അനുവദിക്കും. പിഴ കൊടുക്കേണ്ടി വരുന്നില്ല എന്നതാണ് മെച്ചം.

ഒരു എസ്ബിഐ MOD ബാലൻസിന്റെ കാര്യത്തിൽ, നിക്ഷേപകന് ആവശ്യമുള്ളപ്പോഴെല്ലാം അക്കൗണ്ടിൽ നിന്ന് 1000 രൂപയുടെ ഗുണിതങ്ങളായി പണം പിൻവലിക്കാം. എന്നാൽ  MOD അക്കൗണ്ടിലെ  ബാലൻസിന്റെ പലിശ നിരക്ക് ആദ്യ നിക്ഷേപ സമയത്തെ അതേപടി തുടരും. എസ്ബിഐ പോർട്ടൽ വഴിയോ ബാങ്കിൽ പോയി നേരിട്ടോ ഒരു എസ്ബിഐ മൾട്ടി-ഓപ്ഷൻ ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാം. ഈ സ്കീമിലൂടെ, ഒരു സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് പോലെ നിങ്ങൾക്ക് ചെക്ക് വഴിയോ എടിഎം വഴിയോ പണം പിൻവലിക്കാം.

ഈ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം അധിക പലിശ ലഭിക്കും. ഇന്ത്യൻ താമസക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും ഈ പദ്ധതിയിൽ ചേരാം. ഇത് ഒരു സേവിംഗ്സ് അക്കൗണ്ടുമായി ബന്ധപ്പിച്ചിരിക്കുന്നതിനാൽ സേവിംഗ്‌സ് അക്കൗണ്ടിൽ പണം ആവശ്യത്തിന് ഇല്ലാത്തപ്പോൾ നിക്ഷേപകൻ ചെക്ക് നൽകിയാൽ, ബാക്കി തുക എസ്ബിഐ മൾട്ടി ഓപ്‌ഷൻ ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിന്ന് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com