ADVERTISEMENT

പൊതുമേഖലാ (പിഎസ്‍യു) ഓഹരികളുടെ വില ഇനിയും ഉയരുമോ? പിഎസ്‌യു ഫണ്ടുകൾ മുൻവർഷങ്ങളിലെ നേട്ടം തുടരുമോ? വിപണിയിൽ ഏറെ പേർക്കുമുള്ള ചോദ്യമാണ് ഇത്?  പിഎസ്‌യു ഓഹരികൾ കാഴ്ചവയ്ക്കുന്ന നല്ല പ്രകടനമാണ് ചോദ്യത്തിനു വഴിയൊരുക്കുന്നത്. പിഎസ്‌യു ഫണ്ടുകളാകട്ടെ, കഴി​​ഞ്ഞ ഒരു വർഷത്തിൽ ശരാശരി 94% നേട്ടം നൽകിയിട്ടുണ്ട്. പിഎസ്‌യു ഓഹരികൾക്ക് സഹായകമായ ഘടകങ്ങൾ ഇവയാണ്:  

1. അതാതു പ്രവർത്തന മേഖലയിലുള്ള കുത്തകാധിപത്യം. 
2. സാമ്പത്തികനില മെച്ചപ്പെടുത്തിയത്. 2017–18 മുതലുള്ള റിട്ടേൺ ഓൺ ഇക്വിറ്റി (RoE) പരിശോധിച്ചാൽ ഇതു വ്യക്തമാണ് (പട്ടിക കാണുക). 
3. മൂലധനച്ചെലവ് ഉയർത്തുന്നത് ഉൾപ്പെടെയുള്ള അനുകൂലമായ സർക്കാർ നയങ്ങള്‍

graph-JPG

വർഷങ്ങൾ നീണ്ട കൺസോളിഡേഷൻ ഘട്ടത്തിൽനിന്ന് പിഎസ്‌യു ഓഹരികൾ പുറത്തുകടന്നിരിക്കുന്നു. ഓഹരിവിപണിയിലും വിപണിമൂല്യത്തിലും പിഎസ്‍യു കമ്പനികളുടെ വിഹിതം കുറഞ്ഞുവരികയാണെങ്കിലും കമ്പനികൾ മികച്ച ലാഭക്ഷമത പ്രകടിപ്പിച്ചു മുന്നേറുന്നു. 

മുന്നോട്ടുള്ള യാത്ര
വലിയൊരു ഉയർച്ച പിഎസ്‍‌യു ഓഹരികളിൽ വന്നു കഴിഞ്ഞതിനാൽ ഇനി ഒരു പ്രവചനം എളുപ്പമല്ല. എങ്കിൽതന്നെ മധ്യ–ദീർഘകാലയളവിൽ ഈ ഓഹരികൾ മികച്ച പ്രകടനംതന്നെ കാഴ്ചവയ്ക്കും. റെയിൽവേ, പ്രതിരോധം, ഊർജം, ബാങ്കിങ് മേഖലകളിലെല്ലാം വളർച്ചാസാധ്യതയുണ്ട്. നിലവിൽ പല ഓഹരികളുടെയും വില ഉയർന്നു നിൽക്കുകയാണ്. എങ്കിലും ഓയിൽ & ഗ്യാസ്, ബാങ്കിങ് മേഖലകളിൽ ആകർഷകവിലയിൽ ഓഹരികൾ കണ്ടെത്താനാകും. കേന്ദ്രം സ്വീകരിക്കുന്ന സ്വകാര്യവൽക്കരണ നയങ്ങളും നിക്ഷേപകർക്ക് ഗുണം ചെയ്യാം. ഭരണത്തുടർച്ചയുണ്ടായാൽ അത് ഏറ്റവും അനുകൂലമാവുക പിഎസ്‍യു കമ്പനികൾക്കാവും. 

പ്രതികൂല ഘടകങ്ങൾ 
അതേസമയം രാഷ്ട്രീയ അസ്ഥിരത, സർക്കാരിന്റെ മൂലധനച്ചെലവ് ചുരുക്കൽ/നയപരമായ മാറ്റങ്ങൾ, വമ്പൻ നിക്ഷേപകരുടെ ലാഭമെടുപ്പ് തുടങ്ങിയവ പിഎസ്‌യു ഓഹരികളെ ബാധിക്കും. ഇക്കാര്യങ്ങളൊക്കെ വിലയിരുത്തി ദീർഘകാലത്തേക്കു നിക്ഷേപിക്കാനായി പിഎസ്‌യു ഓഹരികൾ പരിഗണിക്കാം. നേരിട്ടു നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് പിഎസ്‌യു മ്യൂച്വൽ ഫണ്ടുകൾ‌വഴി ഇതിന്റെ നേട്ടമെടുക്കാം.

ഉദാഹരണമെടുത്താൽ, ആദിത്യ ബിർളയുടെ പി എസ്‌യു ‌ഫണ്ട് കഴിഞ്ഞ വർഷം 98% നേട്ടം നൽകി. രണ്ടുമൂന്ന് വർഷക്കാലയളവിൽ ഇത് യഥാക്രമം 53ഉം ‌43ഉം ശതമാനമാണ് (2024 ഫെബ്രുവരി 29ലെ വില). 2019ൽ ബിർള ഫണ്ട് ആരംഭിച്ചപ്പോൾ 

പിഎസ്‌യു ഓഹരികൾ കുറഞ്ഞ വിലയിലായിരുന്നു. 2024 മാർച്ചിൽ വില കുത്തനെ ഉയർന്നു എങ്കിലും ഇപ്പോഴും ഈ ഓഹരികളോടുള്ള സമീപനത്തിൽ ഫണ്ട് മാറ്റംവരുത്തിയിട്ടില്ല. കാരണം ഊഹാപോഹങ്ങൾക്ക് അനുസരിച്ച് ഓഹരിവില പ്രവചിക്കുകയല്ല ഫണ്ട് മാനേജരുടെ ജോലി. മറിച്ച്, നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കി നിക്ഷേപകർക്ക് നേട്ടം‌നൽകുകയാണ്. ബിർള സൺലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ടിന്റെ ഫണ്ട് മാനേജർ എന്ന‌നിലയിലുള്ള സമീപനവും ഇതുതന്നെയാണ് •
(ആദിത്യ ബിർള സൺലൈഫിൽ ഫണ്ട് മാനേജരും സീനിയർ അനലിസ്റ്റുമാണ് ലേഖകൻ. മനോരമ സമ്പാദ്യം മെയ് ലക്കം പ്രസിദ്ധീകരിച്ചത്)

English Summary:

Investment In PSU Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com