ADVERTISEMENT

മുംബൈ ∙ സൂര്യകുമാർ യാദവിന്റെ സെഞ്ചറി തിളക്കത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിനു തോൽപ്പിച്ച് മുംബൈ. 174 റൺസ‌െന്ന വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ സ്വന്തമാക്കി. 51 പന്തിൽ 102 റൺസുമായി ഔട്ടാകാതെ നിന്നാണു സൂര്യകുമാർ മുംബൈയെ വിജയതീരത്ത് എത്തിച്ചത്. 12 ഫോറും 6 സിക്സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്.

തിലക് വർമ (37), ഇഷാൻ കിഷൻ (9), രോഹിത് ശർമ (4) എന്നിവരും സൂര്യകുമാറിനു പിന്തുണയേകി. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ, മാക്രോ ജാൻസൻ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 173 റൺസ് നേടി.

30 പന്തിൽ 48 റൺസെടുത്ത ട്രാവിസ് ഹെഡ് ആണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (35), നിതീഷ് കുമാർ റെഡ്ഡി (20), മാക്രോ ജാൻസൻ (17), അഭിഷേക് ശർമ (11), ഷഹബാസ് അഹമ്മദ് (10) എന്നിവരും ഇരട്ട അക്കം കുറിച്ചു. മുംബൈയ്ക്കായി ഹാർദിക് പാണ്ഡ്യയും പിയൂഷ് ചൗളയും 3 വിക്കറ്റ് വീതവും ജസ്‌പ്രീത് ബുമ്ര, അൻഷുൽ കംബോജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

English Summary:

IPL, Mumbai Indians vs Sunrisers Hyderabad Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com