ADVERTISEMENT

ബോളിവുഡിന്റെ ഇഷ്ടതാരമാണ് ജാൻവി കപൂർ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത ജാൻവി ഫാഷൻ ചോയ്സിലും ഏറെ മികച്ചതാണ്. മിസ്റ്റർ ആന്‍ഡ് മിസിസ് മഹി എന്നതാണ് ജാൻവിയുടെ പുതിയ സിനിമ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു ചടങ്ങിൽ ജാൻവി ധരിച്ച വസ്ത്രമാണിപ്പോൾ കയ്യടി നേടുന്നത്. 

ചുവപ്പ് നിറത്തിലുള്ള ഗൗണാണ് ജാൻവി സ്റ്റൈൽ ചെയ്തത്. കട്ടൗട്ട് ഗൗണിന്റെ പിൻഭാഗമാണ് ശ്രദ്ധേയമായത്. വസ്ത്രത്തിന്റെ പിൻഭാഗത്ത് നിറയെ ക്രിക്കറ്റ് ബോൾ ഡിസൈൻ ചെയ്തിട്ടുണ്ട്. ചെറിയ 9 ബോളുകളാണ് ഡിസൈൻ ചെയ്തത്. ബോഡിഫിറ്റ് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് ജാൻവി എത്തിയത്. ഡീപ്പ് വി നെക്കാണ് വസ്ത്രത്തിന് നൽകിയത്. 

janvi-photo1
ജാൻവി കപൂർ, Image Credits: Instagram/janhvikapoor
janvi-photo1
ജാൻവി കപൂർ, Image Credits: Instagram/janhvikapoor

ആംഗിളില്‍ നിന്ന് ചിത്രങ്ങൾ എടുക്കരുതെന്ന് ഫൊട്ടോഗ്രാഫർമാരോട് ജാൻവി പറയുന്ന വിഡിയോയും വൈറലായി. സിനിമയ്ക്ക് പറ്റിയ രീതിയിൽ വസ്ത്രം സെലെക്ട് ചെയ്തതിന് നിരവധി പേരാണ് ജാൻവിയെ അഭിനന്ദിക്കുന്നത്. എന്നാൽ ഗ്ലാമറസ് വസ്ത്രത്തിൽ ജാൻവി ഒട്ടും കംഫർട്ടല്ലെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. കംഫർട്ടല്ലെങ്കിൽ എന്തിനാണ് ഇത്തരത്തലുള്ള വസ്ത്രം സെലെക്ട് ചെയ്തതെന്നും കമന്റുകളുണ്ട്. 

English Summary:

Janhvi Kapoor Stuns in Cricket-Themed Dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com